മാധ്യമ പ്രവര്‍ത്തകനെതിരെ കേസ് : ഗൂഢാലോചന അന്വേഷിക്കണം: ഒമാക്

0

മേപ്പാടിയില്‍ മാധ്യമ പ്രവര്‍ത്തകന്‍ സി.കെ. ചന്ദ്രനെതിരെ പോലീസ് കേസ്സെടുത്തതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ഓണ്‍ലൈന്‍ മീഡിയ റിപ്പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഒമാക് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോട്ടപ്പടി മുന്‍ വില്ലേജ് ഓഫീസര്‍ ജനങ്ങളെ നിരന്തരം ബുദ്ധിമുട്ടിപ്പിക്കുന്നതിലും കെ.എല്‍.ആര്‍. ഉള്‍പ്പടെയുള്ള അപേക്ഷകളില്‍ കാലതാമസം വരുത്തുന്നതും സംബന്ധിച്ച് നേരത്തെ പൊതു ജനങ്ങളില്‍ നിന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു.ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുക മാത്രമാണ് സി.കെ.ചന്ദ്രന്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ ചെയ്തിട്ടുള്ളൂ. ജനങ്ങളുടെ പരാതിയില്‍ കലക്ടര്‍ ഇവരെ സ്ഥലം മാറ്റിയിരുന്നു. സ്ഥലം മാറ്റത്തില്‍ പ്രകോപിതയായ മുന്‍ വില്ലേജ് ഓഫീസര്‍ വ്യാജ പരാതി തയ്യാറാക്കി പോലീസിനെ സമീപിക്കുകയായിരുന്നു.  സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് അവസരമൊരുക്കണമെന്നും ഒമാക് വയനാട് ജില്ലാ എക്‌സികുട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് സി.വി.ഷിബു അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി അന്‍വര്‍ സാദിഖ്, ട്രഷറര്‍ സിജു മാനുവല്‍, ഡാമിന്‍ ജോസഫ്, ജാസിര്‍ പിണങ്ങോട് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!