അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം
കല്‍പ്പറ്റ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിനു കീഴിലെ മേപ്പാടി, മൂപ്പെനാട്, തരിയോട്, പൊഴുതന, വൈത്തിരി പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ ഒഴിവു വരുന്ന വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. പഞ്ചായത്തിലെ സ്ഥിരതാമസക്കാരും 2022 നവംബര്‍ 1 ന് 18 നും 46 നും ഇടയില്‍ പ്രായമുള്ളവരുമായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുവര്‍ എസ്.എസ്.എല്‍.സി പാസ്സായിരിക്കണം. എസ്.എസ്.എല്‍.സി പാസ്സായവര്‍ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹരല്ല. എന്നാല്‍ എഴുത്തും വായനയും അറിഞ്ഞിരിക്കണം. പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായ പരിധിയിലും യോഗ്യതയിലും നിയമാനുസൃതമായ ഇളവ് ലഭിക്കും. യോഗ്യതയുള്ളവര്‍ നവംബര്‍ 15 ന് വൈകീട്ട് 5 നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കല്‍പ്പറ്റ അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം.
ഫോണ്‍: 04936 201110.
ട്രസ്റ്റി നിയമനം
എടവക വില്ലേജിലെ ശ്രീ.വടക്കത്തി ഭഗവതി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ നവംബര്‍ 15 വരെ തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ സ്വീകരിക്കും. അപേക്ഷാ ഫോറം www.malabardevaswom.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
കണിയാമ്പറ്റ എം.ആര്‍.എസില്‍ സീറ്റൊഴിവ്
കണിയാമ്പറ്റ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഫോര്‍ ഗേള്‍സില്‍ 5, 7 ക്ലാസ്സുകളില്‍ നിലവിലുള്ള ഒന്ന് വീതം ഒഴിവുകളിലേക്ക് പ്രവേശനം നല്‍കുന്നതിനുള്ള അഭിമുഖം നവംബര്‍ 3 ന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കും. വാര്‍ഷിക വരുമാനം 2 ലക്ഷം രൂപയില്‍ കവിയാത്തവരും, സ്ഥാപനത്തില്‍ താമസിച്ചു പഠനം നടത്തുന്നതിന് സന്നദ്ധരും, പ്രവേശനം നേടാനുദ്ദേശിക്കുന്ന അതേ ക്ലാസ്സുകളില്‍ നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്നവരുമായ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. നിലവില്‍ പഠിക്കുന്ന സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തിയ ക്ലാസ്സ് വ്യക്തമാക്കുന്ന സാക്ഷ്യപത്രം ഹാജറാക്കണം. ഫോണ്‍: 04936 284818.
തൊഴിലധിഷ്ഠിത കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജില്‍ നടക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സായ റെഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷന്‍ രണ്ടാം ബാച്ചിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 6 മാസത്തെ കോഴ്സിന് എസ്.എസ്.എല്‍.സി യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9847699720, 9744134901.
സ്പോട്ട് അഡ്മിഷന്‍
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തവനൂര്‍ കേളപ്പജി കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജിയിലെ ബി.ടെക് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ്, ബി.ടെക് ഫുഡ് ടെക്‌നോളജി എന്നീ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും ഒഴിവു വരാവുന്ന സീറ്റുകളിലേക്കും സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. കീം റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലും കമ്മ്യൂണിറ്റി റിസര്‍വേഷന്‍ പാലിച്ചായിരിക്കും അഡ്മിഷന്‍ നടക്കുക. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ എല്ലാ രേഖകളും സഹിതം മലപ്പുറം ജില്ലയിലെ തവനൂര്‍ കേളപ്പജി കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജിയില്‍ നവംബര്‍ 7 ന് രാവിലെ 11 നകം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്:
https://kcaet.kau.in, www.kau.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.
മരം ലേലം
സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ അമ്പലവയല്‍ വില്ലേജില്‍ സര്‍വെ നമ്പര്‍ 298/1എ1എ1എ ല്‍ ഉള്‍പ്പെട്ട 0.0951 ഹെക്ടര്‍ ഭൂമിയില്‍ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന വീട്ടിമരം നവംബര്‍ 19 ന് രാവിലെ 11.30 ന് അമ്പലവയല്‍ വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. വിശദ വിവരങ്ങള്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഓഫീസ്, അമ്പലവയല്‍ വില്ലേജ് ഓഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.
ശിശുദിനാഘോഷം: വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍
ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി കഥ, കവിത, ഉപന്യാസമത്സരങ്ങളും, എല്‍.പി, യു.പി വിദ്യാര്‍ത്ഥികള്‍ക്ക് പ്രസംഗ മത്സരവുമാണ് നടത്തുന്നത്. പങ്കെടുക്കുന്നവര്‍ https://forms.gle/ bJ3QPtfY8cXqB1sf8 എന്ന ലിങ്കില്‍ നവംബര്‍ 2 നകം രജിസ്റ്റര്‍ ചെയ്യണം. പേര്, വിലാസം, വിദ്യാലയത്തിന്റെ പേര്, ക്ലാസ്സ്, പങ്കെടുക്കുന്ന ഇനം, വാട്സ് ആപ്പ് നമ്പര്‍ എന്നിവ നല്‍കണം. രചനാ മത്സരങ്ങള്‍ നവംബര്‍ 5 നും പ്രസംഗമത്സരം ഉപജില്ലാതലം നവംബര്‍ 3 നും നടക്കും. മത്സര വിവരങ്ങള്‍ വാട്സാപ്പ് മുഖേന അറിയിക്കും. വിവരങ്ങള്‍ക്ക് : വൈത്തിരി – 9446035916, 9496666228, ബത്തേരി – 9447933267, 9048010778, മാനന്തവാടി – 7559039369, 9496288612.
അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ വിവിധ അംഗീകൃത കോളേജുകളില്‍ ബി.ടെക്, എം.സി.എ, എം.ബി.ബി.എസ്, എം.ബി.എ, ബി.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്) എം.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്) പോളിടെക്നിക് (കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍) ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.ഡി.എസ്, ബി.വി.എസ്.സി & എഎച്ച്, എം.എസ്.സി (ഇലക്ട്രാണിക്സ്), ബി.ആര്‍ക് എംഫില്‍/ പി.എച്ച്ഡി , എന്നീ കോഴ്സുകളില്‍ ഒന്നാം വര്‍ഷം പഠിക്കുന്ന പട്ടികജാതി വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് വാങ്ങുവാന്‍ അപേക്ഷ ക്ഷണിച്ചു. ഒരു വിദ്യാര്‍ത്ഥിക്ക് പരമാവധി 25,000 രൂപ അനുവദിക്കും. താല്‍പര്യമുള്ളവര്‍ ജാതി സര്‍ട്ടിഫിക്കറ്റ്, ലാപ്ടോപ് ആനുകൂല്യം ലഭിച്ചിട്ടില്ല എന്ന ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാരുടെ സാക്ഷ്യപത്രം, ലാപ്ടോപ് വാങ്ങിയതിന്റെ അസ്സല്‍ ബില്‍, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം സ്ഥാപന മേധാവി മുഖേന നവംബര്‍ 10 നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ ഹാജരാക്കണം. ഫോണ്‍: 04936 203 824.
അപേക്ഷ ക്ഷണിച്ചു
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്സ്), തിരുവനന്തപുരത്ത് നടത്തുന്ന ഐ.ഇ.എല്‍.റ്റി.എസ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഒരു മാസം ദൈര്‍ഘ്യമുള്ള കോഴ്സിന് 7,500 രൂപയും, രണ്ട് മാസം ദൈര്‍ഘ്യമുള്ള കോഴ്സിന് 10,500 രൂപയും (ജി.എസ്.റ്റി ബാധകം). ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kittsedu.org. ഫോണ്‍: 04712329539,2323989, 2329468, 7907527879.