ലോക ട്രോമാ ദിനാചരണം;ഏകദിന ശില്‍പശാല നടത്തി.

0

ലോക ട്രോമാ ദിനാചരണത്തിന്റെ ഭാഗമായി ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് വിവിധ ആശുപത്രികളിലെ അത്യാഹിത വിഭാഗം ഡോക്ടര്‍മാര്‍ക്കും അനുബന്ധ ജീവനക്കാര്‍ക്കുമായി ട്രോമാകോണ്‍ 22 എന്ന പേരില്‍ ഈ മേഖലയിലെ പ്രഗത്ഭരുടെ ക്ലാസ്സുകള്‍ ഉള്‍കൊള്ളിച്ചുകൊണ്ട് ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. കെ എന്‍. ഗോപകുമാരന്‍ കര്‍ത്ത ഉദ്ഘാടനം ചെയ്തു. ന്യൂറോസര്‍ജറി വിഭാഗം മേധാവി ഡോ.എസ് ജയകുമാരന്റെ നേതൃത്വത്തിലുള്ള പ്രത്യേക ട്രോമാ ടീമിന്റെ മേല്‍നോട്ടത്തില്‍ നടന്ന ശില്‍പശാലയില്‍ അത്യാഹിത വിഭാഗം മേധാവി ഡോ. സര്‍ഫരാജ് ഷെയ്ഖ്, അസ്ഥിരോഗ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ ഷമീര്‍ ഇസ്മായില്‍, മാക്സിലോ ഫേഷ്യല്‍ വിഭാഗം മേധാവി ഡോ. പ്രദീപ് പൈസാരി, ഇഎന്‍ടി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ ജോര്‍ജ് കെ ജോര്‍ജ്, അനസ്തേഷ്യ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ അരുണ്‍ അരവിന്ദ്, സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ ശ്രീദത്ത്, അത്യാഹിത വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ ഷിനു ഷിന്‍സി, ഇഎംഎസ് കോര്‍ഡിനേറ്റര്‍ നിത്യാനന്ദ്.എം എന്നിവര്‍ ക്ലാസുകള്‍ നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!