സര്‍ഗ്ഗ വസന്തം തീര്‍ത്ത് ബഡ്സ്സ് കലോത്സവം സമാപിച്ചു
ഭിന്ന ശേഷി കുട്ടികള്‍ക്കായി കുടുംബശ്രീ നടത്തുന്ന ബഡ്‌സ് സ്‌കൂളുകളുടെ കലോത്സവം മിഴി 2022 സമാപിച്ചു. പരിപാടിയുടെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു.ബഡ്‌സ് കലോത്സവം ചാമ്പ്യന്മാരായ തിരുനെല്ലി ബഡ്സ് സ്‌കൂളിന് ജുനൈദ് കൈപ്പാണി ട്രോഫി കൈമാറി.ജില്ലയിലെ പതിനൊന്ന് ബഡ്‌സ് സ്‌കൂളുകളില്‍ നിന്നായി നൂറിലധികം കുട്ടികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. മനോഹര സൗന്ദര്യം വിളിച്ചോതിയ കുട്ടികളുടെ കലാ പരിപാടികള്‍ ആസ്വാദകര്‍ക്ക് വേറിട്ട അനുഭവം പകര്‍ന്നു. പ്രച്ഛന്ന വേഷം, ലളിതഗാനം, മിമിക്രി, ഒപ്പന, നാടോടി നൃത്തം, നാടന്‍പാട്ട് തുടങ്ങി വിവിധ പരിപാടികള്‍ ആണ് മാനന്തവാടി ഗവണ്‍മെന്റ് കോളേജില്‍ നടന്നത്. വിഭിന്ന ശേഷി കുട്ടികളുടെ സര്‍ഗ്ഗ വാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലാ കുടുംബശ്രീ മിഷന്‍ ഒരുക്കിയ സര്‍ഗോത്സവത്തില്‍ നാലാം തവണയും നൂറ്റി പതിനൊന്ന് പോയിന്റ് നേടി ബഡ്‌സ് പാരഡൈസ് തിരുനെല്ലി ചാമ്പ്യന്‍മാരായി. 31 പോയിന്റ് നേടി ചിമിഴ് നൂല്‍പ്പുഴ ബഡ്‌സ് രണ്ടാം സ്ഥാനം നേടിയപ്പോള്‍ ഇരുപത്തിയേഴ് പോയിന്റ് നേടി നെന്മേനി ബി ആര്‍ സി മൂന്നാമതെത്തി. മാനന്തവാടി ഗവണ്‍മെന്റ് കോളേജിലെ ഭിന്ന ശേഷി കുട്ടികളുടെ ഇന്റേണല്‍ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. തിരുനെല്ലി ബഡ്‌സ് പാരഡൈസ് സ്‌കൂളിലെ ശ്രീലക്ഷ്മി ജൂനിയര്‍ വിഭാഗത്തിലും അമയ അശോകന്‍ സീനിയര്‍ വിഭാഗത്തിലും കലാ തിലകം ആയപ്പോള്‍ ജൂനിയര്‍ വിഭാഗത്തില്‍ കലാപ്രതിഭയായി ബഡ്‌സ് പാരഡൈസിലെ ആരോണ്‍ റോയ് സീനിയര്‍ വിഭാഗത്തില്‍ നൂല്‍പ്പുഴ ബി ആര്‍ സി യിലെ ഹരി കൃഷ്ണന്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. പരിപാടിക്ക് ശേഷം തിടമ്പ് നാടന്‍ പാട്ട് കലാസംഘത്തിന്റെ പാട്ടരങ്ങും അരങ്ങേറി. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി എ ബാലസുബ്രഹ്‌മണ്യന്‍ അസിസ്റ്റന്റ് മിഷന്‍ കോര്‍ഡിനേറ്റര്‍ പി വസുപ്രദീപ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ബിജോയ് കെ ജെ,ലീഡ് ബാങ്ക് മാനേജര്‍ ബിബിന്‍ മോഹന്‍,ദീപക്.കെ തുടങ്ങിയവര്‍ സംസാരിച്ചു.