അമ്പലവയല്‍ എ.ബി.സി.ഡി ക്യാമ്പ് സമാപിച്ചു

3688 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമായി

0

അമ്പലവയലിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പ് സമാപിച്ചു. അമ്പലവയല്‍ സെന്റ് മാര്‍ട്ടിന്‍ പള്ളി ഹാളില്‍ നടന്ന ക്യാമ്പിന്റെ സമാപന ചടങ്ങ് ജില്ലാ കളക്ടര്‍ എ.ഗീത ഉദ്ഘാടനം ചെയ്തു. അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഹഫ്‌സത്ത് അദ്ധ്യക്ഷത വഹിച്ചു.

രണ്ട് ദിവസങ്ങളി ലായി നടന്ന ക്യാമ്പില്‍ 1944 പേര്‍ വിവിധ സേവനങ്ങള്‍ ക്കായി റജിസ്റ്റര്‍ ചെയ്തു. 1006 ആധാര്‍ കാര്‍ഡുകള്‍, 555 റേഷന്‍ കാര്‍ഡുകള്‍, 815 ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍, 265 ബാങ്ക് അക്കൗണ്ട്, 55 ആരോഗ്യ ഇന്‍ഷുറന്‍സ്, എന്നിവക്ക് പുറമെ 992 മറ്റ് രേഖകള്‍ ഉള്‍പ്പെടെ
3688 ആധികാരിക രേഖകളാണ് ക്യാമ്പിലൂടെ ഉപഭോക്താക്കള്‍ ലഭ്യമാക്കിയത്.

ജില്ലാ ഭരണകൂടം, ജില്ലാ ഐ.ടി മിഷന്‍, അക്ഷയ ജില്ലാ പ്രോജക്റ്റ് ഓഫീസ്, അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത്, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ബാങ്കുകളുടേയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ജനന സര്‍ട്ടിഫിക്കറ്റ്, നഷ്ടപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നത്
തുടങ്ങിയ രേഖകളാണ് ക്യാമ്പിലെ സേവന കൗണ്ടറുകളിലൂടെ ലഭ്യമാക്കിയത്. അക്ഷയയുടെ 38 കൗണ്ടറുകള്‍ ഇതിനായി ഒരുക്കിയിരുന്നു.

ചടങ്ങില്‍ ക്യാമ്പിന് നേതൃത്വം നല്‍കിയ വിവിധ വകുപ്പുകള്‍ക്കുള്ള പ്രശംസപത്രവും, വിവിധ രേഖകള്‍ ലഭ്യമായ ഗുണഭോക്താക്കള്‍ക്കുള്ള രേഖകളും ജില്ലാ കളക്ടര്‍ എ.ഗീത വിതരണം ചെയ്തു. അമ്പലവയല്‍ സെന്റ് മാര്‍ട്ടിന്‍ ചര്‍ച്ച് വികാര്‍ ഫാ.ചാക്കോ മേപ്പുറത്തിനെ അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഹഫ്‌സത്ത് ആദരിച്ചു. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷമീര്‍, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനീഷ് ബി നായര്‍, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയര്‍പേഴ്‌സണ്‍ ഷീജ ബാബു, ഡെപ്യൂട്ടി കളക്ടര്‍മാരായ വി.അബുബക്കര്‍ , കെ.ദേവകി, ഫിനാന്‍സ് ഓഫീസര്‍ എ .കെ ദിനേശന്‍, സുല്‍ത്താന്‍ ബത്തേരി ടി.ഡി.ഒ ജി. പ്രമോദ്, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.യു ജോര്‍ജ്ജ്, വി.വി രാജന്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ. സന്തോഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!