ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യുട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ഫണ്ടില്‍ നിന്നും ബാങ്ക് മുഖേന പെന്‍ഷന്‍/ കുടുംബ പെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും ബാങ്ക് അക്കൗണ്ട് നമ്പര്‍, മേല്‍വിലാസം, ടെലിഫോണ്‍ നമ്പര്‍ എന്നിവ വ്യക്തമാക്കിയുള്ള, വില്ലേജ് ഓഫീസര്‍/ഗസറ്റഡ് ഓഫീസര്‍/ബാങ്ക് മാനേജര്‍/ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ ഒപ്പിട്ട ലൈഫ് സര്‍ട്ടിഫിക്കറ്റ് നവംബര്‍ 15 നകം സെക്രട്ടറി, മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യുട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി, ഹൗസ്‌ഫെഡ് കോംപ്ലക്‌സ്, പി.ഒ. എരഞ്ഞിപ്പാലം, കോഴിക്കോട്-673 006 എന്ന വിലാസത്തില്‍ ലഭിക്കണം. 60 വയസില്‍ താഴെ പ്രായമുളള കുടുംബ പെന്‍ഷന്‍ക്കാര്‍ പുനര്‍ വിവാഹം നടത്തിയിട്ടില്ലെന്ന സാക്ഷ്യപത്രം സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: 0495-2360720.
എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം
പ്രൊഫഷണല്‍ എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചിലും തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ വിവിധ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചു കളിലും രജിസ്റ്റര്‍ ചെയ്ത ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ഥി കളില്‍ പി.എസ്.സി മുഖേനയോ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് മുഖേന യോ അനധ്യാപക തസ്തികയില്‍ സ്ഥിരം ജോലി ലഭിക്കുകയും ജോലി ലഭിച്ച വിവരം എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ അറിയിച്ചവര്‍ക്കും സ്ഥിരം ജോലി ലഭിച്ച ശേഷം പുതുക്കാതെ രജിസ്‌ട്രേഷന്‍ റദ്ദായിട്ടുള്ളവര്‍ക്കും സംസ്ഥാനത്തെ എയിഡഡ് സ്‌കൂളുകളില്‍ നിന്നും അറിയിക്കുന്ന അധ്യാപക തസ്തികകളിലേക്ക് പരിഗണിക്കുന്നതിനായി രജിസ്ട്രേഷന്‍ പുതുക്കി നല്‍കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ രജിസ്ട്രേഷന്‍ കാര്‍ഡും അസ്സല്‍ സര്‍ട്ടിഫിക്ക റ്റുകളും നിശ്ചിത മാതൃകയിലുള്ള നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും സഹിതം അതത് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളിലും പ്രൊഫഷണല്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലും ഡിസംബര്‍ 31 നകം ഹാജരായി രജിസ്ട്രേഷന്‍ പുതുക്കണം.
ശിശുദിനാഘോഷം: വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും
ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി കഥ, കവിത, ഉപന്യാസം എന്നീ രചനാ മത്സരങ്ങളും, എല്‍.പി, യു.പി വിദ്യാര്‍ത്ഥികള്‍ക്ക് പ്രസംഗ മത്സരവും നടത്തും. പങ്കെടുക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ https://forms.gle/bj3QPtfY8cXqB1sf8 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. പേര്, വിലാസം, വിദ്യാലയത്തിന്റെ പേര്, ക്ലാസ്സ്, പങ്കെടുക്കുന്ന ഇനം, വാട്‌സ് ആപ്പ് നമ്പര്‍ എന്നിവ നല്‍കണം. മത്സര വിവരങ്ങള്‍ വാട്‌സാപ്പ് മുഖേന അറിയിക്കും. വിവരങ്ങള്‍ക്ക് : വൈത്തിരി – 9446035916, 9496666228, ബത്തേരി – 9447933267, 9048010778, മാനന്തവാടി – 7559039369, 9496288612.
അക്കൗണ്ടന്റ് നിയമനം
ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ്സുകളില്‍ നിലവില്‍ ഒഴിവുള്ള അക്കൗണ്ടന്റ് തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അയല്‍ക്കൂട്ട അംഗം/ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. പ്രായം 20 നും 35 നും മധ്യേ. നിലവില്‍ കുടുംബശ്രീ സി.ഡി.എസ്സുകളില്‍ അക്കൗണ്ടന്റായി പ്രവര്‍ത്തിച്ചവര്‍ക്ക് 45 വയസ് വരെ അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ബി.കോം ബിരുദവും ടാലി, എം.എസ്. ഓഫീസ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍സ് എന്നിവയില്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. ബിരുദ ശേഷം അക്കൗണ്ടിംഗില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. ആശ്രയ കുടുംബാംഗങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മുന്‍ഗണന ലഭിക്കും. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ ഫോറം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസിലും www.kudumbashree.org വെബ് സൈറ്റിലും ലഭിക്കും. അവസാന തീയതി നവംബര്‍ 11 ന് വൈകീട്ട് 5 വരെ. അപേക്ഷയോടൊപ്പം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ പേരില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍, ആശ്രയ കുടുംബാംഗം/ ഭിന്നശേഷി/ ട്രാന്‍സ് ജെന്‍ഡര്‍/എസ്.സി./എസ്.ടി. എന്നിവ തെളിയിക്കുന്ന രേഖകള്‍, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, രണ്ടാം നില, പോപ്പുലര്‍ ബില്‍ഡിംഗ്, സിവില്‍ സ്റ്റേഷന് എതിര്‍വശം, കല്‍പ്പറ്റ നോര്‍ത്ത്-673122 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ 04936 299370, 04936 206589.
ഡ്രൈവര്‍ നിയമനം
വാകേരി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ബസ് ഡ്രൈവ റുടെ താല്‍ക്കാലിക ഒഴിവിലേക്കുളള നിയമന കൂടിക്കാഴ്ച ഒക്ടോബര്‍ 31 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം.
അപേക്ഷ ക്ഷണിച്ചു
ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിന് അടൂര്‍ സെന്ററിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്സിന് എസ്.എസ്.എല്‍.സിയും, 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ് ടു ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായം 17 – 35 വയസ്. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് ലഭിക്കും. താല്‍പര്യമുള്ളവര്‍ നവംബര്‍ 19 നകം പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 8547126028, 04734296496.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
2022-23 അധ്യയന വര്‍ഷത്തെ ഇംഗ്ലീഷ് എന്‍ റിച്ച്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി റിസോഴ്‌സ് അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യു നവംബര്‍ 4 ന് രാവിലെ 11 ന് വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിംഗ് കോഴ്‌സ് പാസായവരോ, അസാപ് സ്‌കില്‍ പരിശീലനം ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കോ കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഇംഗ്ലീഷ് ഭാഷയില്‍ ബിരുദവും, ബി.എഡ് യോഗ്യതയുള്ളവര്‍ക്കും മുന്‍ഗണന. ഫോണ്‍: 04936 202593, 9947777126.