കൃഷ്ണഗിരിയില്‍ ഭീതി പടര്‍ത്തിയ കടുവയെ തുരത്താന്‍ വനം വകുപ്പ് നടപടി തുടങ്ങി.പ്രദേശവാസികളടങ്ങിയ 16 പേരുള്‍പ്പെടുന്ന 3 സംഘമായി തിരിഞ്ഞാണ് പരിശോധന നടക്കുന്നത്. തുടര്‍ച്ചയായി കടുവ ഭീഷണി നേരിടുന്ന കൃഷ്ണഗിരി വില്ലേജ് ഓഫീസ് പരിസരം, കഴിഞ്ഞ ദിവസം കടുവയെ കണ്ടെന്ന് പറയുന്ന ഭയങ്കരന്‍കുന്ന് പ്രദേശം, 2 ദിവസം മുന്‍പ് കടുവ ആക്രമണമുണ്ടായ റാട്ടക്കുണ്ട് പ്രദേശം എന്നിവിടങ്ങളിലാണ് കടുവക്കായ് തിരച്ചില്‍ നടക്കുന്നത് . പൊതു ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.