മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ തന്നെ തുടരുമെന്ന് എല്‍ഡിഎഫ്

0

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ തന്നെ തുടരുമെന്ന് എല്‍ഡിഎഫ് വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.2021 ജനുവരിയിലാണ് സംസ്ഥാന സര്‍ക്കാര്‍ മാനന്തവാടിയിലെ ജില്ലാശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ത്താന്‍ തീരുമാനിച്ചത്. ജില്ലയിലെ പൊതുജനം അതിനെ സ്വാഗതം ചെയ്യുകയാണുണ്ടായത്. ഏതെങ്കിലും കോണുകളില്‍ നിന്ന് ഒരു എതിര്‍പ്പും ഉണ്ടായിട്ടില്ല. മെഡിക്കല്‍ കോളേജ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. പ്രിന്‍സിപ്പാളിനേയും, 161 പുതിയ തസ്തികകള്‍ ആരംഭിച്ചു. ഇതിനിടയിലാണ് പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ വിവാദമുണ്ടാക്കി മെഡിക്കല്‍ കോളേജിനെ ഇല്ലാതാക്കാന്‍ ചിലര്‍ ഇറങ്ങി തിരിച്ചത്. ആസ്പിരേഷണല്‍ പദ്ധതിയിലുള്‍പ്പെടുത്തി മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നീങ്ങവെ പ്രാദേശിക വാദമുയര്‍ത്തി ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. അത്തരം നീക്കങ്ങളില്‍ നിന്നും ജനം പിന്‍ വാങ്ങണമെന്നും എല്‍ ഡി എഫ് ജില്ലാ കമ്മിറ്റി കല്‍പ്പറ്റയില്‍
ആവശ്യപ്പെട്ടു.

 

Leave A Reply

Your email address will not be published.

error: Content is protected !!