റോഡ് നിര്‍മാണത്തില്‍ അഴിമതി; വിജിലന്‍സ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു

0

പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.ഒരു മാസത്തിനിടെ റോഡ് നിര്‍മ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തത് രണ്ട് കേസുകള്‍. ഒക്ടോബര്‍ 1 നും 7 നുമാണ് രണ്ട് കേസുകള്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തത്.

സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ മുള്ളന്‍ കൊല്ലി ഗ്രാമ പഞ്ചായത്തിലെ ഏഴ് എട്ട് വാര്‍ഡുകളില്‍ പെടുന്ന ചാമപാറ – കൊളവള്ളി പി ഡബ്ല്യു ഡി റോഡ്, പടിഞ്ഞാറത്ത പഞ്ചായത്തിലെ ചുള്ളിയാണ കയ്യേരിമുല റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തിയുമായുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥര്‍ക്കും കരാറുകര്‍ക്കും എതിരെ ക്രിമിനല്‍ നടപടി നിയമം നൂറ്റി അമ്പത്തിനാലംവകുപ്പ് പ്രകാരം വയനാട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യുറേ ഡിവൈഎസ്പി എം എ അബ്ദുള്‍റഹിം കേസ് എടുത്തത്. പുല്‍പ്പള്ളി ചാമപാറ കൊളവള്ളി പിഡബ്ല്യഡി റോഡില്‍ എസ്റ്റിമേറ്റില്‍ നിഷ്‌കര്‍ഷിച്ചതുപ്രകാരമുള്ള സാമഗ്രികള്‍ . ഉപയോഗിക്കാത്തതിനാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ആറ് മാസത്തിനകം റോഡ് തകര്‍ന്നിരുന്നു. എഴുപത്തിയഞ്ചു ലക്ഷത്തി അറുപത്തേഴായിരത്തി അരുന്നൂറ്റി എണ്‍പത്തെട്ട് ദശാംശം മൂന്ന് ഒന്ന് രൂപയാണ് റോഡിനായി ചില വഴിച്ചത്.കരാറുകാരയ മിനങ്ങാടി മാളിയേക്കല്‍ എം.എം ജോര്‍ജ്, അമ്പലവയല്‍ മലയച്ചന്‍കൊല്ലി കുണ്ടുകുളങ്ങര കെ.എം അബ്രഹാം, പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് കല്‍പ്പറ്റ എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ സി.കെ പ്രസാദ് ബത്തേരി അസിസ്റ്റന്റ് എക്‌സിക്യുട്ടിവ് എന്‍ജിനിയര്‍ വി.പി സാബു, പുല്‍പ്പള്ളി അസിസ്റ്റന്റ് എന്‍ജിനിയര്‍ കെ.ആര്‍ വിദ്യ, ഓവര്‍സിയര്‍ കെ.ജി ഷിജി, പി.ഗോകുല്‍ദാസ് എന്നിവര്‍ക്ക് എതിരെയും പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ അസിസ്റ്റന്റ് എന്‍ജിനിയര്‍ സുല്‍ത്താന്‍ ബത്തേരി തടിക്കുളങ്ങര എല്‍ദേസൈമണ്‍, മാനന്തവാടി വരടിമൂല കുനിയില്‍ കെ. ദിപേഷ്, കരറുകാരന്‍ കാരക്കാമല ഇ- കെ മുഹമ്മദ് യാസിര്‍ എന്നിവര്‍ക്ക് എതിരെയാണ് കേസ് എടുത്തത്. ചുള്ളിയാണ കയ്യേരിമുല റോഡ് നിര്‍മ്മാണത്തില്‍ നാല് ലക്ഷം രൂപയുടെ ക്രമക്കേടാണ് വിജിലസ് കണ്ടെത്തിയത്. ഗൂഢാലോചന നടത്തുകയും കരാറുകാരായ ഉദ്യേഗസ്ഥരും ചേര്‍ന്ന് റോഡ് നിര്‍മ്മാണ പ്രവൃത്തിയില്‍ വീഴ്ച വരുത്തി സര്‍ക്കാരിന് സാമ്പത്തികനഷ്ടം വരുത്തിയെന്നാണ് വിജിലന്‍സ് എഫ് ഐ ആറില്‍ വ്യക്തമാക്കിയിരിക്കുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!