അഞ്ചുകുന്ന് സിറ്റിയില്‍ 4 ഓളം കടകള്‍ കുത്തി തുറന്ന് മോഷണം

0

ഇന്നലെ അര്‍ധരാത്രിയോടെയാണ് അഞ്ചു കുന്നിലെ 4 ഓളം കടകളില്‍ മോഷണം നടന്നത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 90000 രൂപയും നേര്‍ച്ചപ്പെട്ടിയും കളവ് പോയി.സൂപ്പര്‍ മാര്‍ക്കറ്റിന്റെ പുറക്ക് വശത്ത് മോഷ്ടാവ് ഉപയോഗിച്ച കൈ ഉറ കണ്ടെത്തി.പച്ചക്കറി കടയുടെ പൂട്ട് പൊളിച്ച നിലയില്‍ കണ്ടെത്തി. ഇവിടെ നിന്നും 500 രൂപ നഷ്ട്്ട്ടമായിട്ടുണ്ട്.തൊട്ടടുത്ത 2 കടകളിലെയും പൂട്ട് പൊളിച്ച നിലയിലാണ്. രാവിലെ 6 മണിക്ക് കട തുറക്കാന്‍ വന്നപ്പോഴാണ് ഷട്ടര്‍ പകുതി ഭാഗം തുറന്നിട്ടിരിക്കുന്നത് സൂപ്പര്‍മാര്‍ക്കറ്റ് ഉടമ സിനാജിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ പനമരം പോലീസ് വിവരമറിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പോലീസിന്റെ പരിശോധനയിലണ് ബാക്കിയുള്ള കടകളിലും മോഷണം നടന്നതായി കണ്ടെത്തിയത്.സി സി ടിവി ദൃശ്യത്തില്‍ മോഷ്ടാവിന്റെ മുഖം മറച്ച നിലയിലാണ.് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.ഡോഗ് സ്‌കോടും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി.

 

Leave A Reply

Your email address will not be published.

error: Content is protected !!