മാനന്തവാടി താലുക്ക് സര്‍വ്വേ ഓഫീസില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിക്ക് ശേഷമാണ് കൈയാങ്കളി നടന്നത്. മാനന്തവാടി വില്ലേജിലെ പാണ്ടിക്കടവിലെ ഭുമി തരം മാറ്റവുമായി ബന്ധപ്പെട്ട സാമ്പത്തിക വിഷയത്തിലാണ് പ്രശ്‌നമുണ്ടായതെന്നാണ് പുറത്ത് വരുന്ന വിവരം. ജില്ല ഹെഡ് സര്‍വേയര്‍ക്കെതിരെയാണ് ആരോപണമുള്ളത്.
ഇതു സംബന്ധിച്ച് കുഴിനിലം സ്വദേശി എഡിഎമിന് പരാതി നല്‍കി. കൈയാങ്കളി നടക്കുന്ന വിവരമറിഞ്ഞ് പോലിസും എസ്.എസ്.ബി ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയെങ്കിലും ഇരു കുട്ടരും സ്ഥലം വിട്ടിരിന്നു.കൈയാങ്കളി നടന്ന വിവരം നാട്ടിലും ഓഫിസും ചര്‍ച്ചയതോടെ റവന്യൂ വകുപ്പ് അകെ നാണകേടിലായി.ഓഫിസ് സമയം കഴിഞ്ഞ് നടന്ന കൈങ്കളി സംബസിച്ച് റവന്യൂ വകുപ്പും കര്‍ശന നടപടിയിലേക്ക് കടന്നേക്കും.ഇത് സംബന്ധിച്ച് പോലിസിന്റെ രഹസ്യന്യേഷണ വിഭാഗവും റവന്യൂ വിജിലന്‍സും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.