ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ജില്ലാ ഗവ. ഹോമിയോ ആശുപത്രിയില്‍ ‘തുമ്പൂര്‍മുഴി’ മോഡല്‍ കമ്പോസ്റ്റിംഗ് യൂണിറ്റും, മുലയൂട്ടല്‍ കേന്ദ്രവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ആശുപത്രിയിലെ ജൈവ മലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌ക്കരിക്കാനുള്ള സംവിധാനം നിലവില്‍ വരുന്നതോടെ ആശുപത്രിയിലെ മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. നിലവില്‍ ജില്ലാ പഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപയുടെ പ്രവര്‍ത്തികള്‍ ആശുപത്രിയില്‍ നടക്കുന്നുണ്ട്. അടുത്ത ഘട്ട വികസനത്തിനായി 30 ലക്ഷം രൂപ കൂടെ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന ജോസ്, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ തമ്പി, ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജുനൈദ് കൈപ്പാണി, മീനാക്ഷി രാമന്‍, എന്‍.സി. പ്രസാദ്, സിന്ധു ശ്രീധര്‍, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി.കെ. ബാലസുബ്രഹ്‌മണ്യന്‍, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ കെ. അനൂപ്, ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ എ.സി. രമ്യ, ആശുപത്രി വികസന സമിതി അംഗങ്ങളായ കമ്മന മോഹനന്‍, ജോണി, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. എസ്.എന്‍ ബിജി തുടങ്ങിയവര്‍ സംസാരിച്ചു.