പ്രതീക്ഷയുടെ നല്ല നാളെക്കായി യുവ പ്രതിഭകളെ സമ്മാനിച്ച് ജില്ലാ ശാസ്‌ത്രോത്സവത്തിന് സമാപനം

0

മണ്ണിന്റെയും മനുഷ്യന്റെയും നിലനില്‍പ്പും സംരക്ഷണവും ഉറപ്പുവരുത്തി ശാസ്ത്ര പുരോഗതിയുടെ പുതിയ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവെച്ച് വയനാട് റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിന് മുട്ടില്‍ വയനാട് ഓര്‍ഫനേജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമാപനം.

ഡബ്‌ള്യു. എം. ഒ ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍ അധ്യക്ഷത വഹിച്ചു. മേളയിലെ വിവിധ സ്ഥാനക്കാരെ മേളയുടെ ജനറല്‍ കണ്‍വീനര്‍ കൂടിയായ വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. ശശിപ്രഭ പ്രഖ്യാപിച്ചു. മേളക്ക് വേണ്ടി മനോഹരമായ പ്രവേശന കവാടം പണിതുയര്‍ത്തിയ സ്‌കൂളിലെ കലാ അധ്യാപകന്‍ ആഷിക്കിനുള്ള ഉപഹാര സമര്‍പ്പണം ഷംസാദ് മരക്കാര്‍ നിര്‍വഹിച്ചു.മേരി സിറിയക്, സുനീറ ജലീല്‍, എം. ബഷീര്‍, മുഹമ്മദ് പഞ്ചാര എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. മേളയുടെ ജോയിന്റ് ജനറല്‍ കണ്‍വീനര്‍ പി. എ. ജലീല്‍ സ്വാഗതവും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!