ബൈക്കിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന വയോധിക മരിച്ചു

0

ചെണ്ടക്കുനിയില്‍ ബൈക്കിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന വയോധിക മരിച്ചു. ചെണ്ടക്കുനി മാട്ടായി അബ്ദുല്‍ ഖാദറിന്റെ ഭാര്യ ആമിന (60) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം ചെണ്ടക്കുനിയില്‍ ബന്ധുവീട്ടില്‍ പോയി മടങ്ങി വരുന്നതിനിടെ ബൈക്കിടിച്ചാണ് അപകടം. പരിക്കേറ്റ ഇവരെ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ഇന്ന് രാവിലെ 6 മണിയോടെ മരിച്ചു. ഖബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് മീനങ്ങാടി ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍.മക്കള്‍: സുധീര്‍, ജസീന, റഷീദ, റസിയ
മരുമക്കള്‍: സാജിദ്, ഉബൈദുള്ള ,ഷൗക്കത്തലി ,സഫിയ.
.

 

Leave A Reply

Your email address will not be published.

error: Content is protected !!