ഫിഷറീസ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു

0

കരാര്‍ നിയമന തുടര്‍ച്ചയ്ക്ക് യുവതിയോട് അപമര്യാദയോടെ സംസാരിക്കുകയും പണം ആവശ്യപ്പെടുകയും ചെയത വയനാട് കാരാപ്പുഴ ഫിഷറീസ് ഓഫീസിലെ മുന്‍ ഫിഷറീസ് ഓഫീസര്‍ സുജിത്ത് കുമാറിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാനാണ് അടിയന്തിര നടപടി സ്വീകരിച്ചത്. കരാര്‍ ജോലി ചെയ്തിരുന്ന യുവതിയോട് തുടര്‍ന്ന് ജോലി ലഭിക്കുവാന്‍ പണം തരണമെന്നും അല്ലെങ്കില്‍ തനിക്ക് വഴങ്ങണമെന്നുമുള്ള സുജിത്ത് കുമാറിന്റെ ഫോണ്‍ സംഭാഷണം വയനാട് വിഷന്‍ പുറത്ത് വിട്ടിരുന്നു. തുടര്‍ന്നാണ് നടപടി.

Leave A Reply

Your email address will not be published.

error: Content is protected !!