കോണ്‍ഗ്രസ് അധ്യക്ഷനെ ഇന്നറിയാം; വോട്ടെണ്ണല്‍ രാവിലെ 10 മുതല്‍; പ്രതീക്ഷയോടെ തരൂര്‍-ഖാര്‍ഗെ ക്യാംപുകള്‍

0

കോണ്‍ഗ്രസ് അധ്യക്ഷനെ ഇന്നറിയാം. രാവിലെ 10 മണി മുതല്‍ എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം ഫലം പ്രഖ്യാപിക്കും. സംസ്ഥാനങ്ങളില്‍ നിന്നുള്ള വോട്ടുകള്‍ കൂട്ടിക്കലര്‍ത്തിയാകും എണ്ണുക. ശശി തരൂരും മല്ലികാര്‍ജുന്‍ ഖാര്‍?ഗെയുമാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

വിവിധ പിസിസികളിലും ഭാരത് ജോഡോ യാത്രാ വേദിയിലുമായി സജ്ജീകരിച്ച പോളിംഗ് ബൂത്തുകളില്‍ നിന്നും ഇന്നലെയോടെ 68 ബാലറ്റ് പെട്ടികള്‍ സ്‌ട്രോംഗ് റൂമിലേക്ക് എത്തിച്ചിരുന്നു. രാവിലെ പത്ത് മണിയോടെ സ്‌ട്രോംഗ് റൂം തുറന്ന് ഈ ബാലറ്റ് പെട്ടികള്‍ പുറത്തെടുക്കുകയും. അതിനകത്ത് നിന്നും ബാലറ്റ് പേപ്പറുകള്‍ കൂട്ടികലര്‍ത്തുകയും ചെയ്യും.

ഇതിനു ശേഷം നൂറ് ബാലറ്റ് പേപ്പറുകള്‍ വീതം ഒരോ കെട്ടാക്കി മാറ്റും. ഇതിനു ശേഷമാണ് നാല് മുതല്‍ ആറു വരെ ടേബിളുകളിലായി വോട്ടെണ്ണല്‍ ആരംഭിക്കുക. ആകെ 9497 വോട്ടുകളാണ് പോള്‍ ചെയ്തത്. കേരളത്തില്‍ 95.76 ശതമാനമാണ് പോളിങ്ങ് രേഖപ്പെടുത്തിയത്.

ആകെ 9497 വോട്ടുകളാണ് പോള്‍ ചെയ്തത്. നെഹ്‌റു കുടുംബത്തിന്റെ ആശീര്‍വാദത്തോടെ മത്സരിച്ച മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അനായാസ ജയം നേടും എന്നാണ് പൊതുവിലയിരുത്തല്‍. ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍?ഗ്രസ് പ്രസിഡന്റ് പദം നെഹ്‌റു കുടുംബത്തിന് പുറത്തുള്ള ഒരാള്‍ വഹിക്കാന്‍ പോകുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!