സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി, മേപ്പാടി സര്‍ക്കാര്‍ പോളിടെക്നിക് കോളേജുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള രണ്ടാം സ്പോട്ട് അഡ്മിഷന്‍ പനമരത്ത് സ്ഥിതിചെയ്യുന്ന മാനന്തവാടി സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ നടക്കും. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കാണ് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നത്. സംസ്ഥാനാടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവര്‍ക്കും സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. താല്പര്യമുള്ളവര്‍ ഒക്ടോബര്‍ 20 ന് രാവിലെ 11 ന് മുമ്പ് കോളേജില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ രാവിലെ 9 ന് ആരംഭിക്കും.
എസ്.എസ്.എല്‍.സി, ടി.സി, സ്വഭാവസര്‍ട്ടിഫിക്കറ്റ്, സംവരണങ്ങള്‍ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍, ഫീസ് ആനുകൂല്യത്തിന് വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രവേശന സമയത്ത് ഹാജരാക്കണം. പ്രവേശനം ലഭിക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗ അപേക്ഷകരും ഒരു ലക്ഷം വരെ വാര്‍ഷിക വരുമാനം ഉള്ളവരും ഡിപ്പോസിറ്റായി 1000 രൂപയും ഒരു ലക്ഷത്തിനു മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ കോഷന്‍ ഡിപ്പോസിറ്റ് ഉള്‍പ്പെടെ ഫീസായി 3890 രൂപയും എ.ടി.എം കാര്‍ഡ് മുഖേന ഓഫീസില്‍ അടയ്ക്കണം. പി.ടി.എ ഫണ്ട് 3000 രൂപ പണമായും അടയ്ക്കണം. നിലവിലുള്ള ഒഴിവുകളുടെ വിവരങ്ങള്‍ www.polyadmission.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 04935 293024, 9400441764, 8281063734 (സര്‍ക്കാര്‍ പോളിടെക്നിക് കോളേജ്, മാനന്തവാടി), 04936 282095, 9400525435, 6282935754 (സര്‍ക്കാര്‍ പോളിടെക്നിക് കോളേജ്, മേപ്പാടി)
താല്‍ക്കാലിക നിയമനം
പുല്‍പ്പളളി, മുളളന്‍കൊല്ലി എന്നീ ഗ്രാമപഞ്ചായത്തുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്‍, അറ്റന്‍ഡര്‍ കം ഡ്രൈവര്‍ എന്നീ തസ്തികകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. വെറ്റിനറി സര്‍ജന്‍ തസ്തികയ്ക്ക് യോഗ്യത ബി.വി.എസ്.സി ആന്റ് എ.എച്ച്, കേരള സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. പ്രായപരിധി 45 വയസ്. അറ്റന്‍ഡര്‍ കം ഡ്രൈവര്‍ തസ്തികയ്ക്ക് യോഗ്യത എല്‍.എം.വി ലൈസന്‍സ്, 10 വര്‍ഷത്തെ സേവന പരിചയം, മൃഗസംരക്ഷണ മേഖലയില്‍ പ്രവൃത്തിപരിചയം പ്രായപരിധി 55 വയസ്സ്. വെറ്റിനറി സര്‍ജന്‍ കൂടിക്കാഴ്ച ഒക്ടോബര്‍ 25 ന് ഉച്ചയ്ക്ക് 2 നും, അറ്റന്‍ഡര്‍ കം ഡ്രൈവര്‍ കൂടിക്കാഴ്ച ഉച്ചയ്ക്ക് 3 നും നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഇന്റര്‍വ്യൂവിന് പുല്‍പ്പളളി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നേരിട്ട് ഹാജരാകണം.
അസ്ഥി സാന്ദ്രതാ നിര്‍ണ്ണയ ക്യാമ്പ്
ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ അസ്ഥി സാന്ദ്രതാ നിര്‍ണ്ണയ ക്യാമ്പ് നടത്തുന്നു. ഒക്ടോബര്‍ 25 ന് രാവിലെ 9 മുതല്‍ 1 മണി വരെയാണ് ക്യാമ്പ്. അമ്പത് വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. സൗജന്യമായി നടത്തുന്ന ക്യാമ്പില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നൂറ് പേര്‍ക്കാണ് അവസരം. രജിസ്‌ട്രേഷന് കല്‍പ്പറ്റ എമിലിയുള്ള ജില്ലാ ആയുര്‍വേദ ആശുപത്രിയുമായി ബന്ധപ്പെടുക.ഫോണ്‍ 04936 207455.
സീറ്റൊഴിവ്
കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്റര്‍ പൂമലയില്‍ ബി.എഡ് കോഴ്സില്‍ ഒ.ബി.എക്സ് വിഭാഗത്തില്‍ കൊമേഴ്സിനും ധീവര വിഭാഗത്തില്‍ മാത്തമാറ്റിക്സിനും സീറ്റൊഴിവുണ്ട്. അധ്യാപക, ഭിന്നശേഷി, ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങളിലും ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ ബുധനാഴ്ച വൈകീട്ട് 4 നകം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ ഹാജരാകണം. ഫോണ്‍: 04936227221
ശാസ്ത്രീയ പശു പരിപാലന പരിശീലനം
കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ നടുവട്ടത്ത് സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ ക്ഷീരപരിശീലന കേന്ദ്രത്തില്‍ ഒക്ടോബര്‍ 25 മുതല്‍ 31 വരെ ശാസ്ത്രീയ പശുപരിപാലനം എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്കാണ് പരിശീലനം നല്‍കുന്നത്. 20 രൂപയാണ് പ്രവേശന ഫീസ്. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ് എന്നിവ പരിശീലന സമയത്ത് ഹാജരാക്കണം. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 20 ന് വൈകീട്ട് 5 നകം [email protected] എന്ന ഇ മെയില്‍ വിലാസത്തിലോ 0495 2414579 എന്ന ഫോണ്‍ നമ്പര്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യണം.
അറിയിപ്പ്
ജില്ലാ സഹകരണ ബാങ്കില്‍ ക്ലാര്‍ക്ക്/കാഷ്യര്‍ തസ്തികയില്‍ 584/2021, 587/2021, 591/2021 എന്നീ കാറ്റഗറികളില്‍ 2021 നവംബര്‍ 31 തീയതിയിലെ ഒന്നാം എന്‍.സി.എ. വിജ്ഞാപന പ്രകാരം സ്വീകാര്യമായ അപേക്ഷകള്‍ ലഭിച്ചിട്ടില്ലെന്ന് ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു.
എം.എല്‍.എ. ഫണ്ട് അനുവദിച്ചു
ഒ.ആര്‍ കേളു എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി മാനന്തവാടി നഗരസഭയിലെ കണിയാരം അണക്കെട്ട് റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് പത്ത് ലക്ഷം രൂപ അനുവദിച്ച് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.
ടെണ്ടര്‍ ക്ഷണിച്ചു
മാനന്തവാടി അഡീഷണല്‍ പ്രൊജക്ട് ഓഫീസ് ഉപയോഗത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനം (ജിപ്പ്/കാര്‍) നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോമുകള്‍ ഐ.സി.ഡി.എസ്. അഡീഷണല്‍ പ്രൊജക്ട് ഓഫീസ്, തരുവണ.പി.ഒ, പീച്ചംകോട്, മാനന്തവാടി എന്ന വിലാസത്തില്‍ ലഭിക്കണം. അവസാന തീയതി ഒക്ടോബര്‍ 31 ന് ഉച്ചയ്ക്ക് 2 വരെ. ഫോണ്‍ 04935 240754.
ക്വട്ടേഷന്‍ ക്ഷണിച്ചു
നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ 41 അങ്കണവാടികളില്‍ ഭക്ഷണ സാധനം ഇറക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. കിലോക്ക് എത്ര രൂപ നിരക്കില്‍ ഇറക്കുമെന്നുള്ളത് ക്വട്ടേഷനില്‍ രേഖപ്പെടുത്തണം. ക്വട്ടേഷനുകള്‍ നൂല്‍പ്പുഴ ഐ.സി.ഡി.എസ്. ഓഫീസില്‍ ഒക്ടോബര്‍ 27 ന് ഉച്ചയ്ക്ക് 2 വരെ സ്വീകരിക്കും. ഫോണ്‍ 9656034159