മഴ മുന്നറിയിപ്പ്; ജാഗ്രത പാലിക്കണം

0

ജില്ലയില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ് ലഭിച്ചിട്ടുള്ള സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രത്യേക ജാഗ്രത നിര്‍ദ്ദേശം പ്രകാരം മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര, താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ചുരം വഴിയുള്ള യാത്ര എന്നിവ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജലാശയങ്ങളില്‍ ജലനിരപ്പ് ഉയരാനും സാധ്യതയുള്ളതിനാല്‍ പുഴയോരത്ത് താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്. മണ്ണിടിച്ചില്‍ ഭീഷണി ഉള്‍പ്പടെയുള്ള ദുരന്തസാധ്യതയുള്ളതിനാല്‍ മലയോരമേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും, ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!