കരാറുകാരന്റെ അനാസ്ഥ പ്രക്ഷോഭത്തിനൊരുങ്ങി പ്രദേശവാസികള്‍
മാനന്തവാടി – ചെറുപുഴ- തവിഞ്ഞാല്‍ റോഡ് പണി, കരാറുകാരന്റെ അനാസ്ഥക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി പ്രദേശവാസികള്‍. ഡിസംബര്‍ 10 ന് പൊതുമരാമത്ത് വകുപ്പ് ഓഫീസ് ഉപരോധവും ചൂട്ടക്കടവില്‍ റോഡ് തടയല്‍ സമരവും നടത്തുമെന്നും നഗരസഭ കൗണ്‍സിലര്‍മാരായ പി.വി. ജോര്‍ജ്ജും, ബി.ഡി.അരുണ്‍ കുമാറും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.രണ്ടര കോടിയോളം രൂപ ചിലവഴിച്ചാണ് മാനന്തവാടി -തവിഞ്ഞാല്‍ റോഡ് ചെറുപ്പുഴ വരെ ബി.എം.സി.റോഡാക്കി നവീകരണ പ്രവര്‍ത്തികള്‍ നടക്കുന്നത് .2017 ല്‍ നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചെങ്കിലും കരാറുകാരന്റെ അനാസ്ഥയില്‍ പ്രവര്‍ത്തികള്‍ ഇഴഞ്ഞ് നീങ്ങുകയാണ്. പൊടിശല്ല്യം കാരണം പ്രദേശവാസികളും യാത്രക്കാരും കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ദുരിതമനുഭവിക്കുകയാണെന്നും, അതിനാല്‍ പ്രക്ഷോഭമല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു.