കലക്ടറേറ്റിനു മുന്നില്‍ പത്ത് ദിവസം നീളുന്നസത്യാഗ്രഹ സമരത്തില്‍ സ്ത്രികളും കുട്ടികള്‍ ഉള്‍പ്പെടെ പങ്കെടുക്കും.മടക്കിമലയില്‍ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് സര്‍ക്കാരിന് സംഭാവനയായി നല്‍കിയ 50 ഏക്കര്‍ ഭൂമിയില്‍ തന്നെ വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട്‌മെഡിക്കല്‍ കോളജ് ആക്ഷന്‍ കമ്മിറ്റിയുടെ മൂന്നാം ഘട്ട സമരത്തിന് നാളെ തുടക്കമാകും. കലക്ട്രോറ്റിനു മുന്നില്‍ പത്ത് ദിവസം നീളുന്ന സത്യാഗ്രഹ സമരത്തില്‍ നാളെ വീട്ടമ്മമാര്‍ സമരം നയിക്കും.2012 പ്രഖ്യാപിച്ച 5 മെഡിക്കല്‍ കോളേജുകളില്‍ ജനങ്ങളെ ചേരിതിരിച്ച് നിര്‍മ്മാണം കടലാസില്‍ ഒതുക്കിയത് വയനാട്ടില്‍ മാത്രമാണ്. ജില്ലയുടെ ഹൃദയഭാഗമായ മടക്കി മലയില്‍ സര്‍ക്കാറിന് ദാനമായി ലഭിച്ച ഭൂമി തെറ്റായ പരിസ്ഥിതി ആഘാത സര്‍വ്വേ റിപ്പോര്‍ട്ട് മറയാക്കി ഉപേക്ഷിക്കുകയും .പരിസ്ഥിതി ദുര്‍ബല പ്രദേശമായ ബോയ്‌സ് ടൗണില്‍ ഭൂമി ഏറ്റെടുത്ത നടപടി അംഗീകരിക്കാനാവില്ലന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു.ചെറുതും വലുതുമായ എഴുപതോളം ആംബുലന്‍സുകള്‍ ആണ് പ്രതിദിനമെന്നോണം വയനാടന്‍ ചുരം ഇറങ്ങി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും, സ്വകാര്യ ആശുപത്രികളിലേക്കും മറ്റും മരണപ്പാച്ചില്‍ നടത്തുന്നത് ഇതിന് ഒരറുതിവരുത്താന്‍വയനാടിന്റെ സ്വപ്ന പദ്ധതി മടക്കിമലയിലെ ഭൂമിയില്‍ തന്നെ ആരംഭിക്കണമെന്നാണ് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെടുന്നത്്. വരും ദിവസങ്ങളില്‍ സത്യാഗ്രഹ സമരം ശക്തമാക്കാനാണ് ആക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം.