എംഡിഎംഎയുമായി യുവാവ് പിടിയില്‍.
മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ ബാംഗ്ലൂര്‍ -കോഴിക്കോട് കെഎസ്ആര്‍ടിസി ബസില്‍ നിന്നും 2.34 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. കോഴിക്കോട് സ്വദേശിയായ നരിക്കുന്നേല്‍ വീട്ടില്‍ ബിജിത്ത് ബിജു (21) ആണ് പിടിയിലായത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷറഫുദ്ദീന്. ടി, എക്സൈസ് ഇന്‍സ്പെക്ടര്‍ ജോസഫ് പി.എ, പ്രിവന്റീവ് ഓഫീസര്‍ ലത്തീഫ് കെ.പി ,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സോമന്.കെ അനൂപ്.ഇ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.