ലഹരിക്കെതിരെ വെള്ളമുണ്ടയില്‍ മനുഷ്യചങ്ങല
വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളമുണ്ട യൂണിറ്റ്, കുടുംബശ്രീ യൂണിറ്റുകള്‍, ജനമൈത്രി പോലീസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ വെള്ളമുണ്ടയില്‍ മനുഷ്യ ചങ്ങല തീര്‍ത്തു.സമൂഹത്തിലെ മുഴുവന്‍ ആളുകളും പങ്കെടുപ്പിച്ച് കഴിഞ്ഞ ദിവസമാണ് വെള്ളമുണ്ട ടൗണില്‍ മനുഷ്യ ചങ്ങല തീര്‍ത്തത്. ചങ്ങലയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കാളികളായി. തുടര്‍ന്നുചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു, വാര്‍ഡംഗം പി രാധ അധ്യക്ഷയായിരുന്നു. വെള്ളമുണ്ട പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ഷാനവാസ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സജിനാ ഷാജി, ലൈബ്രറി പ്രസിഡന്റ് കെ കെ ചന്ദ്രശേഖരന്‍, വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡണ്ട് നാസര്‍, എം ശശി, സലാഹ് ,, സി വി മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.