കാട്ടുപന്നിയിറച്ചി പിടികൂടി

0

മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് ആളില്ലാത്ത നിലയില്‍ കാട്ടു പന്നിയിറച്ചി കണ്ടെത്തി. ഇന്ന് രാവിലെ ഗുണ്ടല്‍പേട്ടില്‍ നിന്നും ബത്തേരിയിലേക്ക് വരുന്ന ബസ്സിലാണ്് പന്ത്രണ്ടര കിലോ കാട്ടുപന്നിയിറച്ചി കണ്ടെടുത്തത്. സഞ്ചിയിലാക്കി സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.പ്രതിയെ കണ്ടെത്തുന്നതിനും തുടര്‍ന്ന് നടപടികള്‍ക്കുമായി കേസ്സ് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറി. പരിശോധനയില്‍ എക്‌സസൈസ് ഇന്‍സ്‌പെക്ടര്‍ പി എ ജോസഫ്, പ്രിവന്റീവ് ഓഫീസര്‍ എം സി ഷിജു, അബ്ദുല്‍ സലീം, സിവില്‍ എക്‌സൈസ് ഓഫീസര്‍ അമല്‍ തോമസ്, ഷഫീഖ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സിത്താര ഷാനിയ എന്നിവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!