ചീരാലില്‍ വീണ്ടും കടുവ പ്രതിഷേധവുമായ് നാട്ടുകാര്‍

0

ചീരാല്‍ മുണ്ടക്കൊല്ലിയില്‍ വീണ്ടും കടുവയിറങ്ങി.ഇന്നലെ രാത്രി പ്രദേശത്തെ മൂന്നു പശുക്കളെ കടുവ ആക്രമിച്ചു.വനം വകുപ്പിനെതിരെ ശക്തമായ പ്രതിഷേധവുമായ് നാട്ടുകാര്‍.അസി.വൈല്‍ഡ് വാര്‍ഡന്‍ സുനില്‍ കുമാറിനെ തടഞ്ഞ് വെച്ചു .ഡിഎഫ്ഒ സ്ഥലത്തെത്തി കടുവാ പ്രശ്നത്തിന് പരിഹാരം കാണമെന്ന് ആവശ്യം.തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷനിലാണ് നാട്ടുകാരും ജനപ്രതിനിധികളും പ്രതിഷേധിക്കുന്നത്.

മുണ്ടകൊല്ലിയില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവയാണ് മുന്ന് വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചത്. ഇതില്‍ ഒരു പശുവിനെ കടിച്ചു കൊന്ന കടുവ മറ്റ് രണ്ട് പശുക്കളെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു.മുണ്ടകൊല്ലി കണ്ണാംപറമ്പില്‍ ഡാനിയേല്‍, കളത്തുംപടിക്കല്‍ അയ്യപ്പന്‍, കണ്ടര്‍മല അയ്യംചോല വേലായുധന്‍ എന്നിവരുടെ വളര്‍ത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. ഇതില്‍ ഡാനിയേലിന്റെ പശു ആക്രമണത്തില്‍ ചത്തു. മറ്റ് രണ്ട് പശുക്കള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി പത്തരയോടെ അയ്യപ്പന്റെ പശുവിനെയാണ് കടുവ ആദ്യം ആക്രമിച്ചത്. പിന്നീട് പുലര്‍ച്ചെ മൂന്നരയോടെ ഡാനിയേലിന്റെ പശുവിനെ കൊന്ന കടുവ തുടര്‍ന്ന് സമീപത്തെ വേലായുധന്റെ കറവ പശുവിനെയും ആക്രമിച്ച് പരുക്കേല്‍പ്പിച്ചു.കഴിഞ്ഞ രണ്ടാഴ്ച്ചയായി ചിരാലിലും പരിസരങ്ങളിലുമായി മൂന്നു വളര്‍ത്തു മൃഗങ്ങളെയാണ് കടുവ കൊന്നത്. കടുവ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധമാണ് പ്രദേശത്ത് ഉയര്‍ന്നിരിക്കുന്നത്.വനം വകുപ്പിനെതിരെ ശക്തമായ പ്രതിഷേധവുമായി ജനപ്രതിനിധികളും നാട്ടുകാരും കഴിഞ്ഞ രണ്ടാഴ്ച്ച ചീരാല്‍ മുണ്ട കൊല്ലി പ്രദേശങ്ങളില്‍ തുടര്‍ച്ചയായി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചു കൊല്ലുമ്പോഴും വനം വകുപ്പ് പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാരോപിച്ച് തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നാട്ടുകാര്‍ പ്രതിഷേധവുമായെത്തി.

 

Leave A Reply

Your email address will not be published.

error: Content is protected !!