നിയമങ്ങള്‍ കാറ്റില്‍ പറത്തി ചരക്ക് വാഹനങ്ങള്‍

0

അപകടങ്ങള്‍ നടക്കുമ്പോള്‍ മാത്രം കണ്ണുതുറക്കുന്ന അധികൃതരുടെ മുന്നിലൂടെ. നിയമങ്ങള്‍ കാറ്റില്‍ പുറത്തി ചരക്ക് വാഹനങ്ങള്‍ ജില്ലയിലൂടെ യഥേഷ്ടം സഞ്ചരിക്കുന്നു. എവിടെ അപകടം സംഭവിച്ചാലും.പിന്നീട് കുറച്ചു ദിവസം നിയമങ്ങള്‍ കര്‍ശനമാക്കുന്ന അധികൃതരുടെ മുന്നിലൂടെനിയമ ലംഘനങ്ങള്‍ നടക്കുന്നുണ്ട്. ജില്ലയിലെ, ചെറുതും വലുതുമായ പാതകളിലൂടെ. അനുവദിച്ചതിലും അധികം ലോഡ് കയറ്റി പോകുന്ന ചരക്ക് വാഹനങ്ങള്‍ വാഹന യാത്രക്കാര്‍ക്കും, കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. സര്‍വീസ് ലൈനുകളും, കേബിള്‍ ലൈനുകളും, ഇലക്ട്രിക് ലൈനുകളും അടക്കം. തട്ടിയും തടഞ്ഞുമാണ് ഇവരുടെ സഞ്ചാരം.ചരക്കുവാനങ്ങള്‍ക്ക് നിയമപ്രകാരം തറ നിരപ്പില്‍ നിന്നും നാല് മീറ്ററോളം മാത്രമേ ഉയരം പാടുള്ളൂ എന്നിരിക്കെ ഇതിന്റെ ഇരട്ടിയോളം ഉയരത്തിലാണ് ഇത്തരം വാഹനങ്ങള്‍ ചരക്കുകള്‍ കെട്ടിവെക്കുന്നത്. ഈ വാഹനങ്ങളിലെ ചരക്കുകള്‍ വലിയ. ഇലക്ട്രിക് ലൈനുകള്‍ തട്ടി. തീപിടിക്കാനും സാധ്യത ഏറെയാണ്. ഇത്തരത്തില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി വരുന്ന വാഹനങ്ങളെ തടയാനും, പിഴ ഈടാക്കി കര്‍ശന നടപടി സ്വീകരിക്കാനും വേണ്ടപ്പെട്ട അധികൃതര്‍ തയ്യാറാവാത്തതാണ് നിയമലംഘനം കൂടാന്‍ കാരണം.സ്‌കൂള്‍ സമയങ്ങളില്‍ പോലും ഇത്തരം വാഹനങ്ങള്‍ യഥേഷ്ടം ജില്ലയിലൂടെ സഞ്ചരിക്കുന്നുണ്ട്. മുമ്പ് വൈക്കോല്‍ കയറ്റി വന്ന വാഹനം ഇലക്ട്രിക്കല്‍ ലൈനില്‍ തട്ടി തീ പിടിച്ച സംഭവം ജില്ലയില്‍ പലതവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആ സമയത്തെല്ലാം മോട്ടോര്‍ വാഹന വകുപ്പും പോലീസും കര്‍ശന പരിശോധനകള്‍ നടത്തുകയും ഇത്തരം വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാറുമുണ്ട്. എന്നാല്‍ കുറച്ചുദിവസം കഴിഞ്ഞാല്‍. എല്ലാം പഴയ പടി ആവുകയാണ് പതിവ്.

 

Leave A Reply

Your email address will not be published.

error: Content is protected !!