വടക്കനാട് പാടശേഖരത്തില്‍ വെള്ളംകയറി നെല്‍കൃഷി നശിക്കുന്നു

0

നൂല്‍പ്പുഴയിലെ വടക്കനാട് പാടശേഖരത്തില്‍ വെള്ളംകയറി നെല്‍കൃഷി നശിക്കുന്നു. പാടശേഖരത്തിന് സമീപത്ത്കൂടി ഒഴുകുന്ന കൈത്തോടിന്റെ വശങ്ങള്‍ തകര്‍ന്ന് പാടശേഖരത്തിലേക്ക് വെള്ളം കുത്തിയൊഴുകിയാണ് കൃഷിനാശം സംഭവിക്കുന്നത്.ഇതുകാരണം ഏക്കറുകണക്കിന് നെല്‍കൃഷിയും നശിച്ചിട്ടുണ്ട്. കൂടാതെ വരമ്പുകള്‍ തകരുകയും ചെയ്തിട്ടുണ്ട്. വെള്ളത്തിനൊപ്പം മണ്ണും, മണലും വയലുകളില്‍ അടിയുകയാണ്. വെളളം പാടങ്ങളിലേക്ക് കയറാതിരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴകാരണം കര്‍ഷകര്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. കൈത്തോടിന്റെ വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്ത് വെള്ളം വയലുകളിലേക്ക് മറയാത്ത സാഹചര്യമുണ്ടാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!