ഹാഷിഷുമായി യുവാവ് പിടിയില്‍.
കോട്ടയം കടുത്തുരുത്തി അറുന്നൂറ്റിമംഗലം കുലശേഖരപുരം സ്വദേശി കാവുങ്കല്‍ വീട്ടില്‍ ബിബിന്‍ ജോണ്‍(29) ആണ് പിടിയിലായത്.ഇയാളില്‍ നിന്നും 90 ഗ്രാം ഹാഷിഷ് പിടികൂടി.ഇന്നലെ രാത്രി മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ കെഎല്ആര്‍ടിസി ബസ്സില്‍ വച്ചാണ് ഇയാളെ പിടികൂടിയത്.എക്‌സസൈസ് ഇന്‍സ്‌പെക്ടര്‍ പിഎ ജോസഫ്,പ്രിവന്റീവ് ഓഫീസര്‍ എംസി ഷിജു,അബ്ദുല്‍ സലീം,സിവില്‍ എക്‌സൈസ് ഓഫീസര്‍ അമല്‍ തോമസ്,ഷഫീഖ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.