ബൈക്ക് മോഷണക്കേസ് പ്രതി പിടിയില്‍.
മാസങ്ങള്‍ക്ക് മുമ്പ് റിപ്പണില്‍ നിന്ന് കാണാതായ ബൈക്ക് മോഷ്ടിച്ച പ്രതിയെ മേപ്പാടി പോലീസ് പൊഴുതനയില്‍ നിന്ന് അറസ്റ്റ് ചെയ്തു.മീനങ്ങാടി ചീരാംകുന്ന് സ്വദേശി പുത്തന്‍വീട്ടില്‍ സരുണി(22)നെയാണ് ആണ് രഹസ്യ വിവരത്തെത്തുടര്‍ന്ന് മേപ്പാടി പോലീസ് പൊഴുതനയില്‍ നിന്ന് ഇന്ന് ഉച്ചക്ക് 1 മണിയോടെ അറസ്റ്റ് ചെയ്തത്.മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് റിപ്പണ്‍ സ്വദേശിയുടെ കെ.എല്‍.12.എല്‍.650 നമ്പര്‍ ബൈക്ക് കാണാതായത്.പരാതിയെത്തുടര്‍ന്ന് മേപ്പാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് പ്രതി പിടിയിലായത്.