വയോജന ദിനാചരണം

0

ആയുഷ് ഹോമിയോപ്പതി വകുപ്പ് വയനാട് ജില്ല പൂതാടി പഞ്ചായത്ത് ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററും, ജില്ലാ ഹോമിയോ ആശുപത്രി വയോജന സീതാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വയോജന ദിനാചരണവും , ഓസാനം അഗതി മന്ദിരത്തില്‍ ഹോമിയോ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈ: പ്രസിഡന്റ് എം എസ് പ്രഭാകരന്‍ അധ്യക്ഷനായിരുന്നു.ഡോ. അനീന പി ത്യാഗരാജ് , മുഖ്യപ്രഭാഷണവും , ഡോ: ബിജി എസ് എന്‍ . പദ്ധതി വിശദീകരണവും നടത്തി . ഓസാനം ഭവന്‍ എക്‌സിക്യൂട്ടിവ് അംഗം ഫാ: ജോസ് മേച്ചേരില്‍ വയോജന ദിന സന്ദേശം നല്‍കി.ഡോ. ബിന ജോസ് വി , ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി സുരേന്ദ്രന്‍ , കെ ജെ സണ്ണി , വാര്‍ഡംഗം ബി എം സരിത, മിനി പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. .

 

 

Leave A Reply

Your email address will not be published.

error: Content is protected !!