പ്രതിഷേധ പ്രകടനം നടത്തി
കൽപ്പറ്റ: ശബരിമല യുവതി പ്രവേശന വിഷയത്തിൽ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപള്ളിയുടെ അവസരവാദ നിലപാടിൽ പ്രതിഷേധിച്ച് കൽപ്പറ്റ എസ്എൻഡിപി ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.ശാഖാ സെക്രട്ടറി പി.കെ.മുരളി യോഗം ഉദ്ഘാടനം ചെയ്തു.ഐ.രാജൻ അധ്യക്ഷത വഹിച്ചു.കെ.ചന്ദ്രൻ, സി.എം.രാജേഷ്, ടി. സുബ്രമണ്യൻ, ജി.ബാബു, എസ്.രാജു, പി.ശശിധരൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.