എസ്കെഎംജെ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പെരുന്തട്ട ഗവൺമെൻറ് യുപി സ്കൂളിൽ ഡിസംബർ 22 മുതൽ 28 വരെ നടക്കുന്ന എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പിനന്റെ സ്വാഗതസംഘ രൂപീകരണം നടന്നു. ഈ വർഷം സഹവാസക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നത് പെരുന്തട്ട സ്കൂളിലാണ്. കൽപ്പറ്റ നഗരസഭ വർക്ക് കമ്മിറ്റി ചെയർമാൻ ടി ജെ ഐസക് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ ശ്രീമതി സനിത ജഗദീഷ് സ്വാഗതസംഘ രൂപീകരണയോഗത്തിൻറ ഉദ്ഘാടന കർമ്മം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സുധാറാണി എ, എൻഎസ്എസ് ജില്ലാകൺവീനർ ജോസഫ് എം ജെ, കൗൺസിലർമാരായ കെ ടി ബാബു, ഗിരീഷ്, ഹാരിസ്, റഷീദ് വി എം, സുരേഷ് കുമാർ എ എം, പെരുന്തട്ട സ്കൂൾ ഹെഡ്മിസ്ട്രസ് ലതിക എസ്കെഎംജെ ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് നൗഷാദ് പി സി, പെരുന്തട്ട സ്കൂൾ പിടിഎ പ്രസിഡണ്ട് മൊയ്തീൻ എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.