ലഹരി വിരുദ്ധ ജന ജാഗ്രത സമിതി രൂപീകരണ യോഗം നടന്നു

0

മാനന്തവാടി നഗരസഭയില്‍ മയക്കു മരുന്നിന്റെ ഉപയോഗവും വ്യാപനവും നിയന്ത്രിക്കുന്നതിനുള്ള ലഹരി വിരുദ്ധ ജന ജാഗ്രത സമിതി രൂപീകരണ യോഗം നടന്നു. വരും ദിവസങ്ങളില്‍ ലഹരി വിമുക്ത നഗരസഭയായി മാറ്റുന്നതിന് വേണ്ടി വിദ്യാഭ്യസ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് കൗണ്‍സിലിംങ്, ലഹരി വിമുക്ത ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നതിന് നഗരസഭ തലത്തില്‍ സ്‌ക്വാഡ് രൂപീകരിച്ചു. ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വരും ദിനങ്ങളില്‍ നഗരസഭയില്‍ പ്രാവര്‍ത്തികമാക്കാനും തീരുമാനിച്ചു.മാനന്തവാടി നഗരസഭയില്‍ 36 ഡിവിഷനുകളും ലഹരി വിമുക്തമാക്കുന്നതിനു വേണ്ടി യുവ ജനങ്ങളുടെ നേതൃത്വത്തില്‍ അതാത് ഡിവിഷനുകളില്‍ സ്‌ക്വാഡ് രൂപീകരിക്കും. ഇതിന്റെ പ്രവര്‍ത്തനം ആഴ്ചയില്‍ ഒരിക്കല്‍ വിലയിരുത്താനും യോഗത്തില്‍ തീരുമാനിച്ചു. ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വരും ദിനങ്ങളില്‍ നഗരസഭയില്‍ പ്രാവര്‍ത്തികമാക്കാനും തീരുമാനിച്ചു.ഡപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷനായിരുന്നു.സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.വി.എസ്സ്.മൂസ്സ, അഡ്വ.സിന്ധു സെബാസ്റ്റ്യന്‍, പി.വി.ജോര്‍ജ്ജ്, വി.ആര്‍.പ്രവീജ്, എക്‌സൈസ് മാനന്തവാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രന്‍, മാനന്തവാടി എ.എസ്.ഐ. മെര്‍വ്വിന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജി.കെ.എം, കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതി നിധികള്‍, സാംസ്‌ക്കാരിക സാമൂഹിക സംഘടനാ പ്രതിനിധികള്‍, ഗ്രന്ഥശാല സംഘം പ്രതിനിധികള്‍, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍, അധ്യാപക സര്‍വ്വീസ് സംഘടന പ്രതിനിധികള്‍, പി.ടി.എ, മദര്‍ പി.ടി.എ.അംഗങ്ങള്‍, പെന്‍ഷനേഴ്‌സ് പ്രതിനിധികള്‍ കുടുംബശ്രീ സി.ഡി.എസ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!