കേരള സ്റ്റേറ്റ് ആശാ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

0

വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് ആശാ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ശൈലി ആപ്പ് സര്‍വ്വേക്ക് മൊബൈല്‍ ടാബ് അനുവദിക്കുക, സര്‍വ്വേക്ക് മാന്യമായ വേതനം നല്‍കുക, ഹോണറേറിയം വര്‍ദ്ധിപ്പിക്കുക, അന്യായമായി ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്.സംസ്ഥാന വ്യാപകമായി എല്ലാ കലക്ട്രേറ്റുകള്‍ക്ക് മുമ്പിലും സെക്രട്ടറിയേറ്റിന് മുന്നിലും നടത്തുന്ന ധര്‍ണ്ണയുടെ ഭാഗമായാണ് വയനാട് കലക്ട്രേറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ്ണ സിഐടിയു ജില്ലാ സെക്രട്ടറി പി.വി സഹദേവന്‍ ഉദ്ഘാടനം ചെയ്തു . ആശാ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി കമല മോഹനന്‍ അധ്യക്ഷയായിരുന്നു ജോയിന്റ് സെക്രട്ടറി ഷാജിമോള്‍, മിനി രമേശന്‍, ദീപ മുട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!