മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനുള്ള ശ്രമം അപലപനീയമെന്ന് മാനന്തവാടി വികസന സമിതി

0

വയനാട് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനുള്ള ചില കോണുകളില്‍ നിന്നുള്ള ശ്രമങ്ങള്‍ അപലപനീയമെന്ന് മാനന്തവാടി വികസന സമിതി വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.മാനന്തവാടി എച്ച്.ഡി കോട്ട റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും മാനന്തവാടി നഗരത്തില്‍ നല്ല നിലയിലുള്ള ശൗചാലയം നിര്‍മ്മിക്കണമെന്നും വികസന സമിതി ആവശ്യപ്പെട്ടു.ആരോഗ്യ വകുപ്പിന് കൈമാറിയ ബോയിസ് ടൗണിലെ ഭൂമിയില്‍ കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കണം.ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ച മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തണം. മെഡിക്കല്‍ കോളേജ് വയനാടിന്റെ മറ്റൊരു ഭാഗത്തേക്ക് മാറ്റണമെന്ന ചില കോണുകളില്‍ നിന്നുളള നീക്കം അപലപനീയമാണ്. ഇത്തരം നീക്കങ്ങള്‍ നിലവില്‍ പ്രവര്‍ത്തനമാരംഭിച്ച വയനാട് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കാന്‍ കഴിയില്ലെന്നും വികസന സമിതി ഭാരവാഹികള്‍ പറഞ്ഞു.മാനന്തവാടി എച്ച്.ഡി. കോട്ട റോഡ് പൂര്‍ണ്ണ തോതില്‍ ഗതാഗത യോഗ്യമാക്കുക. മാനന്തവാടി നഗരത്തില്‍ ആവശ്യത്തിന് ശൗചാലയങ്ങള്‍ നിര്‍മ്മിക്കുക എന്ന ആവശ്യവും വികസന സമിതി ഉന്നയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ: പി.ജെ.ജോര്‍ജ്, മുസ്തഫ കോമത്ത്, നൈജു ജോസഫ്, കെ.എം.ഷിനോജ്, ജസ്റ്റിന്‍ ചെഞ്ചട്ടയില്‍, ബെസ്സി പാറയ്ക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!