വിദ്യാര്‍ഥികളെയും യുവജനങ്ങളെയും ലഹരി വിപത്തില്‍നിന്നു സംരക്ഷിക്കുകയെന്ന ലക്ഷ്യവുമായി വയനാട് പോലീസ്
യോദ്ധാവ് എന്ന പേരില്‍ നടപ്പിലാക്കുന്ന ബോധവത്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റയില്‍ ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് നിര്‍വഹിച്ചു.യുവതലമുറയുടെ വിവിധതരം ലഹരിവസ്തുക്കളുടെ വര്‍ദ്ധിച്ച ഉപയോഗം സമീപനാളുകളില്‍ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് സമൂഹത്തിലെ ഓരോ പൗരനെയുംലഹരിക്കെതിരെയുള്ള യോദ്ധാക്കളാക്കുക എന്ന ലക്ഷ്യത്തോടെ കേരളാ പോലീസും ബോധവല്‍ക്കരണ നടപടികളുമായി മുന്നോട്ട് പോവുകയാണ്.ഇതിനകം തന്നെ വയനാട് ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്കും,യുവജനങ്ങള്‍ക്കും ഉള്‍പ്പെടെ ബോധവല്‍ക്കരണ പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞുപ്രശസ്ത സിനിമാ താരം അബു സലീം,സന്തോഷ് ട്രോഫി ജേതാവ് മുഹമ്മദ് റാഷിദ് കെ, എന്നിവര്‍ ചേര്‍ന്ന് ബൈക്ക് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു.പോലീസ് ഉദ്യോഗസ്ഥര്‍,സ്റ്റുഡന്റ് പോലീസ് കേഡറ്റസ്,സന്നദ്ധ സംഘടനകള്‍,വിവധ ക്ലബ്ബ് അംഗങ്ങള്‍,സ്‌കൂള്‍ കോളേജ് ലഹരി വിരുദ്ധ ക്ലബ്ബ് അംഗങ്ങള്‍, സാമുഹിക -സാംസകാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു.പരിപാടിയുടെ ഭാഗമായി നടന്നപോലീസിന്റെ ബൈക് റാലി ശ്രദ്ധേയമായി.