വളര്‍ത്ത് നായകള്‍ക്കുള്ള വാക്‌സിനേഷന്‍ യജ്ഞത്തിന് തുടക്കമായി.

0

 

മാനന്തവാടി നഗരസഭയില്‍ വളര്‍ത്ത് നായകള്‍ക്കുള്ള വാക്‌സിനേഷന്‍ യജ്ഞത്തിന് തുടക്കമായി.അമ്പുകുത്തി ഡിവിഷന്‍ കോട്ടക്കുന്ന് ഗ്രൗണ്ടില്‍ വളര്‍ത്ത നായകള്‍ക്ക് പേവിഷബാധ കുത്തിവെപ്പ് നല്‍കി.വെറ്റിനറി സര്‍ജന്‍ ഡോ.ജവഹറിന്റെ നേതൃത്വത്തില്‍ നടന്ന വാക്‌സിനേഷന്‍ ക്യാമ്പ് മാനന്തവാടി നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.നഗരസഭയില്‍ എ.ബി.സി പ്രോഗ്രാമും, നടപ്പിലാക്കും.തെരുവ് നായ്ക്കളെ പിടികൂടി വന്ധീകരണത്തിന് ശേഷം ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുന്ന പദ്ധതിയും നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാനന്തവാടി നഗരസഭയില്‍ 24ന് ഒണ്ടയങ്ങാടി, 26ന് ചെറൂര്‍,കുറുക്കന്‍മൂല ചാലിഗദ്ധ, 27ന് പയ്യംമ്പള്ളി കൊയിലേരി, വള്ളിയൂര്‍ക്കാവ്, 28 ന് മൈത്രി നഗര്‍, ഒഴകോടി, 29ന് കണിയാരം, ചിറക്കര എന്നിവിടങ്ങളിലായി രാവിലെയും ഉച്ച കഴിഞ്ഞും ക്യാമ്പ് നടക്കും. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ വെച്ച് തന്നെ വളര്‍ത്ത് നായകള്‍ക്ക് ലൈസന്‍സും നല്‍കും. ക്യാമ്പ് പരമാവധി വളര്‍ത്ത് മൃഗങ്ങളെ പരിപാലിക്കുന്നവര്‍ പ്രയോജനപ്പെടുത്തണമെന്ന് വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!