നീര്‍വാരത്തെ ഉത്സവ പ്രതീതിയിലാക്കാന്‍ അഖില വയനാട് വടംവലി മത്സരം.
ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കര്‍ഷകനാദം നീര്‍വാരവും ജില്ലാ വടംവലി അസോസിയേഷനും സംയുക്തമായാണ് വടംവലി മത്സരം സംഘടിപ്പിക്കുന്നത്.വടംവലി മത്സരത്തെ നെഞ്ചിലേറ്റിയ നീര്‍വാരം പ്രദേശത്തെ ജനങ്ങള്‍ ഞായറാഴ്ച്ച നടത്തുന്ന മത്സരത്തിന് വേണ്ടിയുളള ഒരുക്കങ്ങളിലാണ്.നീര്‍വാരം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ ട്രാക്കിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ജില്ലക്കകത്തും , പുറത്തു നിന്നുമായി 25 ഓളം ടീമുകള്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.വയനാടന്‍ മെറ്റല്‍സ് പനമരം സ്‌പോണ്‍സര്‍ ചെയ്യുന്ന പതിനായിരത്തിയൊന്ന് രൂപ,ചിന്നമ്മ മണിയാട്ടേല്‍ മെമ്മോറിയല്‍ എവറോളിംങ് ട്രോഫി,സ്‌നോ കാസ്റ്റല്‍ റെസ്റ്റോറന്റ് പനമരം നല്‍കുന്ന എണ്ണായിരത്തി ഒന്ന് രൂപ,ദേവകി നാരായണന്‍ മെമ്മോറിയല്‍ എവറോളിങ് ട്രോഫി തുടങ്ങി എട്ടാം സ്ഥാനത്ത് എത്തുന്ന ടീമുകള്‍ക്ക് വരെ സമ്മാനങ്ങള്‍ നല്‍കുന്നുണ്ട് . ഞായറാഴ്ച്ച വൈകിട്ട് 5 മണിക്ക് ഒ.ആര്‍ കേളു എംഎല്‍എ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും.