മാനന്തവാടിയിലും എന്‍.ഐ.എ റെയ്ഡ്
ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ നടത്തുന്ന രാജ്യവ്യാപക പരിശോധനയുടെ ഭാഗമായി മാനന്തവാടിയിലും പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രത്തില്‍ റെയ്ഡ് നടന്നു. ഇന്ന് പുലര്‍ച്ചെ 4.30 ന് തുടങ്ങിയ റെയിഡ് രാവിലെ ഏഴ് മണിക്ക് അവസാനിച്ചു. ഹാര്‍ഡ് ഡിസ്‌ക് ലാപ്പ്‌ടോപ്പ് എന്നിവ പിടിച്ചെടുത്തതായി സൂചന.റെയിഡും സംസ്ഥാനത്ത് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മാനന്തവാടിയില്‍ റോഡ് ഉപരോധിച്ചു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.6 എന്‍.ഐ.എ.ഉദ്യോഗസ്ഥരും 40 ഓളം സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരുമാണ് മാനന്തവാടി ബസ്സ് സ്റ്റാന്റ് പരിസരത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയത്. മാനന്തവാടി പോലീസോ സ്‌പെഷന്‍ ബ്രാഞ്ചോ അറിയാതെയാണ് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. ലാപ്‌ടോപ്പിനും ഹാര്‍ഡ് ഡിസ്‌ക്കിനും പുറമെ പരേഡിനുപയോഗിക്കുന്ന തൊപ്പിയും ചില രേഖകളും കണ്ടെടുത്തതായാണ് ലഭിക്കുന്ന വിവരം.രാവിലെ ഏഴ് മണിയോടെ റെയ്ഡ് അവസാനിച്ചു. റെയ്ഡില്‍ പ്രതിഷേധിച്ചും സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചും മാനന്തവാടി ഗ്രേസ് ജംഗ്ഷനില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ മാനന്തവാടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.എം.അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. റോഡ് ഉപരോധിച്ച പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസും എടുത്തിട്ടുണ്ട.്