വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി 100ഓളം പന്നികളെ ദയാവധത്തിന് ഇരയാക്കി

0

ഇരുളം കല്ലോണിക്കുന്നില്‍ പന്നിഫാമില്‍ ആഫ്രിക്കന്‍ പന്നിപനി സ്ഥിതികരിച്ചു.100ഓളം പന്നികളെ ദയാവധത്തിന് ഇരയാക്കി.പുതാടി പഞ്ചായത്ത് മൂന്നാം വാര്‍ഡ് ഇരുളം കല്ലോണിക്കുന്ന് താന്നിക്കല്‍ ജോര്‍ജിന്റെ ഫാമിലാണ് രോഗം ബാധിച്ച് പന്നികള്‍ ചത്തത്.കഴിഞ്ഞ ദിവസം രോഗം ബാധിച്ച് പന്നികള്‍ ചാകാന്‍ തുടങ്ങിയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പന്നികളെ ദയാവധത്തിന് ഇരയാക്കിയത്.രോഗം സ്ഥിതികരിച്ചതിനെ തുടര്‍ന്ന് ഫാം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ഒരു കിലോമീറ്റര്‍ പരിധിയില്‍ ഉള്ള പന്നികളെയും ദയാവധത്തിന് ഇരയാക്കും.

 

Leave A Reply

Your email address will not be published.

error: Content is protected !!