കടയില്‍ നിന്ന് ലഹരി വസ്തുക്കള്‍ പിടികൂടി.

0

വ്യാപാര സ്ഥാപനത്തില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടി.വയനാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കല്‍പ്പറ്റ റെയിഞ്ച് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ റെയിഡിലാണ് കമ്പളക്കാട് കോംപ്ലക്‌സ് റോഡിലെ ബിസ്മി സ്റ്റോറില്‍ നിന്നും ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. 780 ഹാന്‍സ്, 102 കൂള്‍ ലിപ് എന്നിവയാണ് സംഘം പിടികൂടിയത്. സംഭവത്തില്‍ കടയുടമ അഷ്‌റഫ് അട്ടശേരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപം ലഹരി ഉല്‍പ്പന്നങ്ങള്‍ വിറ്റത് ചൂണ്ടിക്കാട്ടി കടയുടെ ലൈസന്‍സ് റദ്ദാക്കാന്‍ കണിയാമ്പറ്റ പഞ്ചായത്തിന് എക്‌സൈസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ബാബുരാജ്, പ്രിവന്റീവ് ഓഫിസര്‍മാരായ കൃഷ്ണന്‍ കുട്ടി, വി.കെ ചന്തു , ബിന്ദു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Leave A Reply

Your email address will not be published.

error: Content is protected !!