ഊരും ഉയിരും ക്യാമ്പിന് നൂല്‍പ്പുഴയില്‍ തുടക്കം

0

ജില്ലയിലെ ഗോത്ര വിഭാഗക്കാര്‍ക്കായുള്ള സമഗ്ര ആരോഗ്യം ലക്ഷ്യമാക്കിയുള്ള ഊരും ഉയിരും ക്യാമ്പ് നൂല്‍പ്പുഴ പഞ്ചായത്തിലെ പൊന്‍കുഴി പണിയ കോളനിയില്‍ ആരംഭിച്ചു. സബ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു. ജില്ലാ ഭരണകൂടം, പട്ടിക വര്‍ഗ വികസന വകുപ്പ്, ആരോഗ്യ വകുപ്പ് , വനിതാ ശിശു വികസന വകുപ്പ്, യൂണിസെഫ് എന്നിവര്‍ സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിളര്‍ച്ച, മുരടിപ്പ്, തൂക്കക്കുറവ്, ശിശുമരണങ്ങള്‍ മുതലായ പ്രശ്‌നങ്ങള്‍ക്കായുള്ള ആരോഗ്യ സ്‌ക്രീനിംഗ് നടത്തി. ആദ്യ ഘട്ടത്തില്‍ വയനാട്ടിലെ എട്ടു കോളനികളിലാണ് ഊരും ഉയിരും നടത്തുക. രണ്ടാം ഘട്ടത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന 100 കോളനികളിലേക്കു വ്യാപിപ്പിക്കും.
ശുശ്രൂഷ ആവശ്യമായവര്‍ക്കു വേണ്ട മരുന്നുകളും തത്സമയം നല്‍കി. പണിയ ഭാഷയില്‍ തയ്യാറാക്കിയ ബോധവത്കരണ വീഡിയോ പ്രദര്‍ശിപ്പിച്ചു. നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് അധ്യക്ഷയായിരുന്നു.ജനപ്രതിനിധികളും പട്ടിക വര്‍ഗ വകുപ്പ് ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പ്- ഐ സി ഡി എസ് ജീവനക്കാരും പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!