അധികൃതര്‍ക്ക് മൗനം ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ മാനന്തവാടിയില്‍ റോഡിലെ കുഴികള്‍ അടച്ചു

0

ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ മാനന്തവാടിയില്‍ റോഡിലെ കുഴികള്‍ അടച്ചു.ഐഎന്‍ടിയുസി ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യുപി സ്‌കൂളിന് മുന്‍പിലെ ഭീമന്‍ കുഴികള്‍ താല്‍ക്കാലികമായി അടച്ചത്.അപകടങ്ങള്‍ തുടര്‍ക്കഥയാവുന്ന സാഹചര്യത്തില്‍ കല്ലും ഇഷ്ടികയുമുപയോഗിച്ച് പ്രവര്‍ത്തകര്‍ കുഴി അടയ്ക്കുകയായിരുന്നു. നിരവധി അപകടങ്ങള്‍ സംഭവിച്ചിട്ടും നടപടിയെടുക്കാത്ത അധികൃതരുടെ നിലപാടില്‍ പ്രതിഷേധിക്കുന്നതായും അപകടസാഹചര്യം നിലനില്ക്കുന്നതില്‍ അധികൃതര്‍ ടൗണിലെ റോഡുകളില്‍ രൂപപ്പെട്ട കുഴികളടയ്ക്കാന്‍ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നും ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!