വീട്ടമ്മയുടെ മരണം;യുവാവ് അറസ്റ്റില്‍
തരുവണ പുലിക്കാട് കണ്ടിയില്‍പൊയില്‍ മുഫീദ(48) ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് സംഭവസ്ഥലത്തുണ്ടായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.മരണപ്പെട്ട മുഫീദയുടെ ഭര്‍ത്താവ് ടി.കെ ഹമീദ് ഹാജിയുടെ ആദ്യഭാര്യയിലെ മകന്‍ ജാബിര്‍(28) ആണ് അറസ്റ്റിലായത്.വീട്ടില്‍ അതിക്രമിച്ചു കയറല്‍,ആത്മഹത്യാപ്രേരണ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.മുഫീദ മണ്ണെണ്ണ ഒഴിച്ച് ശരീരത്തില്‍ തീ കൊളുത്തുമ്പോള്‍ ഇയാള്‍ സാക്ഷിയായിരുന്നു.എന്നാല്‍ ആത്മഹത്യാശ്രമം തടയുന്നതിന് പകരം തീകൊളുത്തിയാലും ബാക്കി കാര്യങ്ങള്‍ തങ്ങള്‍ നോക്കിക്കൊള്ളാമെന്ന് വീട്ടമ്മയോട് പറയുന്നതായി വീഡിയോയില്‍ ജാബിറിനെ കാണുന്നുണ്ട്.ഡി വൈ എഫ് ഐ പുലിക്കാട് യൂണിറ്റ് സെക്രട്ടറിയായിരുന്നു ജാബിര്‍.അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി സി ഐ എം എം അബ്ദുല്‍കരീമും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.