തോല്‍പ്പെട്ടിയില്‍ കുഴല്‍പണം പിടികൂടി
തോല്‍പ്പെട്ടി ചെക്ക്‌പോസ്റ്റ് കോഴിക്കോട് സ്വദേശി അസൈനാര്‍ പി.പി(48) യില്‍ നിന്നും19,95,000 രൂപ കുഴല്‍പണം പിടികൂടി.
ജില്ലാ എക്‌സൈസ് ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഇന്‍സ്‌പെക്ടര്‍ എം കെ സുനിലും , മാനന്തവാടി സര്‍ക്കിള്‍ ഓഫിസും, തോല്‍പ്പെട്ടി ചെക്ക്‌പോസ്റ്റ് സംഘവും സംയുക്തമായി നടത്തിയ രാത്രികാല വാഹന പരിശോധനയിലാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ നിന്നും കുഴല്‍ പണം പിടിച്ചത്.പരിശോധനയില്‍പ്രിവന്റീവ് ഓഫീസര്‍മാരായ രാജേഷ്.വി , അനില്‍കുമാര്‍.ജി , ജിനോഷ്. പി.ആര്‍ , ലത്തീഫ് കെ എം,സിവില്‍എക്‌സൈസ്ഓഫീസര്‍മാരായദിപു,സാലിം ,വിപിന്‍കുമാര്‍ , അര്‍ജുന്‍, ധന്വന്ദ്,എക്‌സൈസ് ഡ്രൈവര്‍ വീരാന്‍കോയ എന്നിവര്‍ പങ്കെടുത്തു.