രാജ്യത്തിന്റെ സാമൂഹിക ഘടനയെ മാറ്റാന്‍ സംഘപരിവാര്‍ ആസൂത്രിത ശ്രമം നടത്തുന്നതായി റവന്യൂ മന്ത്രി കെ രാജന്‍. സിപിഐ വയനാട് ജില്ലാ സമ്മേളത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാന്‍ രാജ്യത്ത് വിഭജനത്തിന്റെ രാഷ്ട്രീയം ഉയര്‍ത്തുകയാണ്.ഹിന്ദി – ഹിന്ദുസ്ഥാന്‍ എന്ന അപകടകരമായ മുദ്രാവാക്യം ഉയര്‍ത്തി ഭരണകൂടം സ്പോണ്‍സര്‍ ചെയ്യുന്ന ഭീകരത ഉയര്‍ത്തുന്നു. കേന്ദ്ര മന്ത്രിസഭയെ പോലും വിശ്വാസത്തിലെടുക്കാതെ സംഘപരിവാര്‍ രാജ്യത്തെ നിയന്ത്രിക്കുന്നത്.നോട്ട് നിരോധനം ഇതിന്റെ ഉദാഹരണമാണ്. ഇത് രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് നൂറ്റാണ്ടുകള്‍ പിന്നിലാക്കി. പൊതുമേഖല സ്ഥാപനങ്ങള വിറ്റൊഴിക്കുന്നു.കേന്ദ്രത്തിന്റെ നയങ്ങള്‍ക്കെതിരെ ബദല്‍ ഉയര്‍ത്തുന്ന സംസ്ഥാന സര്‍ക്കാറിനെ കേന്ദ്രം നിരന്തരം വേട്ടയാടുന്നു. ഇതിനെതിരെ ജനകീയ പ്രതിരോധം ഉയര്‍ന്നു വരുമെന്നും അദ്ദേഹം പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ.ജോസഫ് മാത്യു അധ്യക്ഷനായിരുന്നു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി എസ് സ്റ്റാന്‍ലി,സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി.പി സുനീര്‍ എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.