ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

ബാലാവകാശ സംരക്ഷണ കമ്മീഷന്‍ യോഗം 17 ന്

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ പോക്‌സോ കേസുമായി ബന്ധപ്പെട്ട് കര്‍ത്തവ്യ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ അവലോകന യോഗം ബാലാവകാശ കമ്മീഷന്‍ അംഗം ബി.ബബിതയുടെ അദ്ധ്യക്ഷതയില്‍ സെപ്തംബര്‍ 17 ന് രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

യോഗ പരിശീലക നിയമനം

ജില്ലാ പഞ്ചായത്ത് ജില്ലാ ആയൂര്‍വേദ ആശുപത്രി മുഖേന നടപ്പിലാക്കുന്ന ‘വയോജനങ്ങള്‍ക്ക് യോഗ പരിശീലനം’ എന്ന വാര്‍ഷിക പദ്ധതിയില്‍ യോഗപരിശീലകരെ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച്ച സെപ്തംബര്‍ 22 ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. കണിയാമ്പറ്റ, മേപ്പാടി, മുട്ടില്‍ പൊഴുതന, തവിഞ്ഞാല്‍, തിരുനെല്ലി, തോമാട്ടുചാല്‍ ഡിവിഷനുകളിലാണ് നിയമനം. യോഗ്യത; ബി.എന്‍.വൈ.എസ്/ബി.എ.എം.എസ്/ എം.എസ്.സി യോഗ/ പി.ജി ഡിപ്ലോമ ഇന്‍ യോഗ/യോഗ അസോസിയേഷന്‍ ഓഫ് കേരള നടത്തുന്ന യോഗാ ട്രെയിനറുടെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്/സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം.

ലേലം

സുല്‍ത്താന്‍ ബത്തേരി വൈല്‍ഡ്‌ലൈഫ് റെയിഞ്ചിലെ വിവിധ കേസുകളില്‍പ്പെട്ട തൊണ്ടി വസ്തുക്കള്‍ സെപ്തംബര്‍ 27 ന് വൈകീട്ട് 3 ന് സുല്‍ത്താന്‍ ബത്തേരി റെയിഞ്ച് ഓഫീസില്‍ ലേലം ചെയ്യും. ബത്തേരി റെയിഞ്ച് ഓഫീസ്, ഓടപ്പള്ളത്തുള്ള നായ്‌ക്കെട്ടി ഫോറസ്റ്റ് സ്റ്റേഷന്‍, പൊന്‍കുഴി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് തൊണ്ടി വസ്തുക്കള്‍ പരിശോധിക്കാവുന്നതാണ്. ഫോണ്‍ 04936 221640.

സീറ്റൊഴിവ്

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള മാനന്തവാടി ഗവണ്മെന്റ് കോളേജില്‍ എം.എസ്.സി ഇലക്ട്രോണിക്‌സ്, എം.കോം ഫിനാന്‍സ് കോഴ്‌സുകളില്‍ എസ് സി/എസ്ടി വിഭാഗത്തില്‍ സീറ്റൊഴിവുണ്ട്. താല്‍പ്പര്യമുള്ളവര്‍ സെപ്തംബര്‍ 17 ന് വൈകീട്ട് 4 നകം കോളേജില്‍ ഹാജരാകണം. ഫോണ്‍: 04935 240351.

ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കല്‍:
പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

സമ്മതിദായകരുടെ ആധാര്‍ കാര്‍ഡുകള്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇതിനായി വിവിധ മേഖലകളില്‍ ക്യാമ്പുകളും ബോധവത്ക്കരണ പരിപാടികളും ഊര്‍ജിതമായി നടന്നു വരികയാണ്. ഇന്നലെ (വ്യാഴാഴ്ച) സുല്‍ത്താന്‍ ബത്തേരി മലയവയലിലെ ടീം തായ് സോപ്പ് ഫാക്ടറിയില്‍ നടന്ന ക്യാമ്പ് ഇലക്്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എം.കെ രാജീവന്‍ ഉദ്ഘാടനം ചെയ്തു. ഫാക്ടറിയിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും ആധാര്‍ കാര്‍ഡുകള്‍ വോട്ടര്‍പട്ടികയുമായി ബന്ധിപ്പിച്ചു.

ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ആധാര്‍ കാര്‍ഡുകള്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിച്ചതിന്റെ പുരോഗതി റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ എ. ഗീത ഓഫീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ് വഴിയും ംംം.ി്‌ുെ.ശി വെബ് പോര്‍ട്ടല്‍ വഴിയും ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴിയും ആധാര്‍ കാര്‍ഡ് വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കാനാകും.

Leave A Reply

Your email address will not be published.

error: Content is protected !!