മാനന്തവാടിയില്‍ തെരുവ് നായ ശല്യം രൂക്ഷം
മാനന്തവാടിയിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷം. ഗ്രാമങ്ങളില്‍ വീടുകളിലേക്കടക്കം നായകള്‍ കയറുന്നത് പതിവാകുന്നു.റോഡിലും ബസ്സ് സ്റ്റാന്റിലും നായകളുടെ ശല്യം വര്‍ധിക്കുകയാണ്. മത്സ്യ മാംസ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് കൂടുതല്‍ നായകള്‍ ഉള്ളത്. ബസ്സ് സ്റ്റാന്റുകളിലാവട്ടെ നായകളെ തട്ടി നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ഗ്രാമപ്രദേശങ്ങളില്‍ വീടുകളിലേക്കടക്കം കൂട്ടമായ് തെരുവ് നായകള്‍ കയറുന്നത് പതിവാണ്.ത്രിതല പഞ്ചായത്തുകളില്‍ ഗ്രാമസഭകളിലടക്കം തെരുവ് നായ ശല്യമാണ് ചര്‍ച്ചാ വിഷയമാവുന്നത്.ഒറ്റപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങളടക്കം തെരുവ് നായകളുടെ വിഹാര കേന്ദങ്ങളാണ്.ത്രിതല പഞ്ചായത്തുകള്‍ മുന്‍കൈ എടുത്ത്. ഇത്തരം തെരുവ് നായകളെ പിടിക്കൂടി പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റി നായ ശല്യത്തിന് പരിഹാരം കാണെണമെന്ന ആവശ്യമുയരുന്നു.