ലഹരിക്കെതിരെ മര്‍ഡര്‍ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

0

ലഹരിക്കെതിരെ അധികൃതര്‍ക്കൊപ്പം സമൂഹ മനസ്സാക്ഷിയും ഉണര്‍ന്നപ്പോള്‍ ഗ്രാമ പ്രദേശങ്ങളില്‍ പോലും ജനങ്ങള്‍ ജാഗ്രതയിലാണ്. ഈ ജാഗ്രതയുടെ കഥ പറയുന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. കല്‍പ്പറ്റയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് പൂര്‍ണ്ണമായും മൊബൈല്‍ ഫോണിലാണ് 17 മിനിട്ടുള്ള മര്‍ഡര്‍ എന്ന സിനിമ ചിത്രീകരിച്ചത്.എം.ആര്‍. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി. കെ മുനീര്‍ സംവിധാനം ചെയ്ത് മുനീര്‍ എം പി റഷീദുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സനത്ത് പക്കാളിപ്പള്ളമാണ് ക്യാമറ ചെയ്തത്.ലഹരി യുവജനങ്ങളില്‍ ഉണ്ടാക്കുന്ന സ്വാധീനം അതുവഴിയുണ്ടാവുന്ന സാമൂഹികപ്രശ്‌നങ്ങള്‍, അത് തടയാന്‍ പൊതുജനങ്ങളുടെ ഉത്തരവാദിത്വം ഇങ്ങനെ വിവിധതലങ്ങള്‍ പറഞ്ഞുപോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഓടത്തോട്, പെരുന്തട്ട ഗ്രാമങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്. ഓടത്തോട് സ്വദേശിയായ ടി.കെ. മുനീറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും. അഭിനേതാക്കളായും സഹായികളായും നാട്ടുമ്പുറത്തുള്ളവര്‍ ഒത്തുകൂടി.
സനത്ത് പക്കാളിപ്പള്ളമാണ് ഛായാഗ്രാഹകന്‍. പൊതുജനങ്ങള്‍ക്ക് ഒരുസന്ദേശം നല്‍കുന്ന ഹ്രസ്വചിത്രം ഒരുക്കണമെന്ന ചിന്തയാണ് ‘മര്‍ഡര്‍’ എന്ന കഥയിലെത്തിയതെന്ന് സംവിധായകന്‍ മുനീര്‍ പറഞ്ഞു. ലഹരി ഉപയോഗം എന്ന വിഷയത്തില്‍ സിനിമചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ആനുകാലികസംഭവങ്ങള്‍ ചേര്‍ത്തുവെച്ച് കഥയൊരുക്കി. ബോധവത്കരണത്തിനപ്പുറം ലഹരി ഉപയോഗം തടയാനുള്ള ഉത്തരവാദിത്വം ഭരണകൂടത്തിനും പോലീസ്, എക്‌സൈസ് അധികൃതര്‍ക്ക് മാത്രമല്ലെന്നും അവരോടൊപ്പം പൊതുജനങ്ങളും കൈകോര്‍ക്കണമെന്നാണ് ചിത്രം പറഞ്ഞു വെക്കുന്നത്.17 മിനിറ്റുള്ള സിനിമ പൂര്‍ണമായും മൊബൈല്‍ഫോണിലാണ് ചിത്രീകരിച്ചത്. ചെറുതും വലുതുമായ റോളില്‍ മുപ്പതോളം അഭിനേതാക്കളും വിവിധ ലൊക്കേഷനുകളും സംഘട്ടനരംഗവും ഇരുചക്രവാഹനങ്ങളില്‍ തുടങ്ങി പോലീസ ്ജീപ്പ് അടക്കമുള്ള വാഹനങ്ങളും സിനിമയിലുണ്ടെങ്കിലും അവയെല്ലാം മൊബൈല്‍ഫോണില്‍ ഒതുക്കി ഭംഗിയായി ചിത്രീകരിച്ചു. ഡബ്ബിങും മൊബൈല്‍ഫോണില്‍ ചെയ്തു.
പരിമിതമായ സാഹചര്യത്തില്‍ പടുത്തുയര്‍ത്തിയ ചിത്രം പ്രതീക്ഷകള്‍ തെറ്റിച്ചില്ല. യൂട്യൂബില്‍ റിലീസ് ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളില്‍ത്തന്നെ മികച്ച അഭിപ്രായം ചിത്രത്തെയും അണിയറപ്രവര്‍ത്തകരെയും തേടിയെത്തി. വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം തടയേണ്ടതിന്റെ ആവശ്യകതയാണ് ‘മര്‍ഡര്‍’ പറയുന്നത്. ഷമീര്‍ ടൈസണ്‍, ഉണ്ണിക്കൃഷ്ണന്‍, ഷാജി കല്പറ്റ, എം.പി. റഷീദ്, കെ.പി.ടി. ഫൈസല്‍ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. വി.ടി. മോഹനനാണ് പശ്ചാത്തലസംഗീതം. എം.ആര്‍. പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്.

 

Leave A Reply

Your email address will not be published.

error: Content is protected !!