വയനാട് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും ജില്ലാ ലൈബ്രറി വികസന സമിതിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വയനാട് പുസ്തകോത്സവം സെപ്തംബര്‍ 14, 15, 16 തീയ്യതികളില്‍ കല്‍പ്പറ്റ ചന്ദ്രരിഗി ഓഡിറ്റോറിയത്തില്‍ നടക്കും.14ന് ര്ാവിലെ 9.30 കെ.ജെ ബേബി ഉദ്ഘാടനം ചെയ്യും.ഗ്രന്ഥശാലാദിന പതാക ഉയര്‍ത്തല്‍ കളക്ടര്‍ എ. ഗീത നിര്‍വഹിക്കും.ആദ്യ വില്‍പന കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്യും.പുസ്തക മേളയോടനുബന്ധിച്ച് വിവിധ കലാ-സാംസ്‌കാരിക പരിപാടികളും ഉണ്ടാകും. 14 ന് 4 മണിക്ക് വയനാട്ടിലെ പ്രമുഖ കവികള്‍ പങ്കെടുക്കുന്ന കവിയരങ്ങ് ഉണ്ടാകും. 5 മണിക്ക് എഴുത്തുകാരന്‍ എസ്.ഹരീഷുമായി മുഖാമുഖം സംഘടിപ്പിക്കും. കഥാകൃത്ത് അര്‍ഷാദ് ബത്തേരി, ഹാരിസ് നെന്മേനി തുടങ്ങിയവര്‍ സംസാരിക്കും. ചടങ്ങില്‍ അസീസ് തരുവണ രചിച്ച ‘ഗോത്രപാഠങ്ങള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്യും. തുടര്‍ന്ന് കാഞ്ഞങ്ങാട് അവതരിപ്പിക്കുന്ന ”പുലികേശി 2′ എന്ന നാടകം അരങ്ങേറും. 15-ന് വൈകുന്നേരം 4 മണിക്ക് പാട്ടരങ്ങ് – പ്രാദേശിക കലാപരിപാടികള്‍ ഉണ്ടാകും. 5 മണിക്ക് സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂര്‍ മുരളി പ്രഭാഷണം നടത്തും. തുടര്‍ന്ന് കരിരൂര്‍ ശക്തി കലാസാംസ്‌കാരിക വേദിയുടെ ഗസല്‍ ഗാന-സന്ധ്യ അവതരിപ്പിക്കും.16 ന് വൈകുന്നേരം 5 മണിക്ക് പുസ്തകോത്സവം സമാപിക്കും.പ്രമുഖ പ്രസാധകരായ ഡി.സി.ബുക്‌സ്, മാതൃഭൂമി, ചിന്ത, എന്‍.ബി.എസ്, പൂര്‍ണ്ണ, പ്രഭാത് തുടങ്ങിയ 46 പ്രസാധകര്‍ പങ്കെടുക്കും. 33 മുതല്‍ 50% വരെ കിഴിവ് പുസ്തകങ്ങള്‍ക്ക് ലഭിക്കും. ജില്ലയിലെ 210 ഗ്രന്ഥശാലകള്‍ പുസ്തക ഗ്രാന്റ് ഉപയോഗിച്ച് മേളയില്‍ നിന്ന് പുസ്തകങ്ങള്‍ വാങ്ങും. മറ്റ് സ്ഥാപനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും വിലകുറവില്‍ പുസ്തകങ്ങള്‍ ലഭിക്കും. കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ട് മേളയോടനുബന്ധിച്ച് ഉണ്ടാകും.