ബാണാസുര സാഗര്‍ ജലസംഭരണിയില്‍ ജലനിരപ്പ് 774.5 മീറ്റര്‍ എത്തിയതോടെ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. ജലസംഭരണിയുടെ ഇന്നത്തെ അപ്പര്‍ റൂള്‍ ലെവല്‍ 775 മീറ്ററാണ്. ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലില്‍ എത്തുന്നതനുസരിച്ച് ഡാമിലെ അധിക ജലം പുഴയിലേക്ക് ഒഴിക്കിവിടുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. നിലവില്‍ സെക്കന്റില്‍ 20 മുതല്‍ 60 ക്യൂബിക്ക് മീറ്റര്‍ വെളളമാണ് ഡാമിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. നിലവിലെ നീരൊഴുക്ക് തുടരുകയാണെങ്കില്‍ മൂന്നു ദിവസത്തിനകം അപ്പര്‍ റൂള്‍ ലെവല്‍ ആയ 775 മീറ്ററില്‍ എത്താന്‍ സാധ്യതയുണ്ട്.